|

നല്ല നാടൻ രുചിയുള്ള പപ്പായ ചട്ണി കൂട്ടി ഊണ് കഴിച്ചിട്ടുണ്ടോ? ചോറിന്റെ കൂടെ സൂപ്പർ കോമ്പിനേഷൻ

കറിയൊന്നും ഇല്ലാതിരിക്കുന്ന സമയത്ത് എപ്പോഴെങ്കിലും ഇതുപോലുള്ള നാടൻ വിഭവങ്ങൾ തയ്യാറാക്കി നോക്കണം. രുചിയും, ഗുണവും ഒന്നു വേറെ തന്നെ. ഇത് തയ്യാറാക്കി എടുക്കാനും വളരെ എളുപ്പം. അപ്പോൾ ഇതെങ്ങിനെ ആണ് റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു പപ്പായയുടെ പകുതി എടുത്തു തൊലിയും, ഉള്ളിലെ കുരുവും എടുത്തു മാറ്റുക. അതിനു ശേഷം വൃത്തിയായി കഴുകി എടുത്തു ഒരു ഗ്രേറ്ററിൽ വച്ചു ചെറുതായി ഉരച്ചു എടുക്കണം. അല്ലെങ്കിൽ ചോപ്പറിൽ ഇട്ടു മുറിച്ചു എടുത്താലും മതി. ( വളരെ ചെറുതായി കിട്ടണം എന്നു മാത്രം. )

ഇനി ഒരു ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് ഒരു സ്പൂൺ ഉഴുന്നു ചേർത്ത് വഴറ്റുക. ശേഷം മൂന്നു പച്ചമുളക് അരിഞ്ഞത്, ഒരു തണ്ട് കറിവേപ്പില, അൽപ്പം മല്ലിയില, ഗ്രേറ്റ്‌ ചെയ്തു വച്ചിരിക്കുന്ന പപ്പായ, രണ്ടു സ്പൂൺ തേങ്ങ ചിരകിയത് എന്നിവ ചേർത്ത് നന്നായി വഴറ്റുക.

പപ്പായ നന്നായി വാടി വരണം. പാകത്തിന് ഉപ്പ് ചേർത്ത് നന്നായി വഴറ്റുക. ചെറിയ ചൂടിൽ ഇട്ടു വഴറ്റുക. അൽപ്പം നേരം അടച്ചു വക്കണം. അതിനു ശേഷം ഗ്യാസ് ഓഫ് ചെയ്തു ചൂടാറാൻ വേണ്ടി മാറ്റി വക്കണം. ഇനി ഒരു മിക്സിയുടെ ജാറിൽ ഇട്ടു നന്നായി അരച്ച് എടുക്കണം.

ഇനി ഒരു പാൻ ചൂടാക്കി രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് ഒരു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി രണ്ടു വറ്റൽമുളക് പൊട്ടിച്ചതും, രണ്ടു തണ്ട് കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് അരച്ച് വച്ചിരിക്കുന്ന പപ്പായ കൂട്ട് ചേർത്ത് നന്നായി തിളപ്പിക്കുക. ചട്ണി ലൂസ് ആയി വേണമെങ്കിൽ അൽപ്പം വെള്ളം കൂടി ചേർത്ത് തിളപ്പിക്കുക. ഇനി ഗ്യാസ് ഓഫ് ചെയ്യാം. ഇപ്പോൾ നമ്മുടെ അടിപൊളി “പപ്പായ ചട്ണി” തയ്യാർ… !! ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ സൂപ്പർ കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts