അമ്പഴങ്ങ അച്ചാർ ആർക്കാണ് ഇഷ്ടമല്ലാത്തത്? അതുപിന്നെ ഈ രീതിയിൽ തയ്യാറാക്കിയാൽ ഇഷ്ടമില്ലാത്തവർ വരെ കഴിച്ചു പോകും

അമ്പഴങ്ങ അച്ചാർ തയ്യാറാക്കിയാൽ നല്ല പുളി ആയിരിക്കും. പക്ഷെ ഈ രീതിയിൽ തയ്യാറാക്കി എടുത്താൽ പുളി കുറഞ്ഞു അസ്സൽ ടേസ്റ്റ് ആയിരിക്കും. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് അമ്പഴങ്ങ അച്ചാർ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം അമ്പഴങ്ങ കഴുകി വൃത്തിയാക്കി എടുക്കുക. അതിനു ശേഷം നീളത്തിൽ മുറിച്ചു എടുക്കുക. നല്ല പോലെ മൂത്തുവന്ന അമ്പഴങ്ങ ആണെങ്കിൽ ചെത്തി മുറിച്ചു വക്കണം.

ഇനി ഒരു ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് കാൽ കപ്പ് നല്ലെണ്ണ ചൂടാക്കുക. അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന അമ്പഴങ്ങ ചേർത്ത് നന്നായി വഴറ്റുക. കാൽ സ്പൂൺ മഞ്ഞൾപൊടിയും, പാകത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റി എടുക്കുക. അതിൽ നിന്നും വെള്ളം പുറത്തു വരുന്നത് വരെ വഴറ്റി എടുക്കുക. ഇനി അതിലേക്ക് രണ്ടു സ്പൂൺ പഞ്ചസാര അല്ലെങ്കിൽ ഒരു അച്ച് ശർക്കര പൊടി എന്നിവ കൂടി ചേർത്ത് നന്നായി വഴറ്റുക. ഇനി അതിലേക്ക് രണ്ടു സ്പൂൺ കാശ്മീരി മുളക്പൊടിയും, ഒന്നര സ്പൂൺ മുളക്പൊടിയും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ നല്ലെണ്ണ ചേർത്ത് അതിലേക്ക് ഒരു കഷ്ണം കായവും, ഒരു സ്പൂൺ ഉലുവയും ചേർത്ത് നന്നായി മൂപ്പിച്ചു എടുക്കുക. അതിനുശേഷം പൊടിച്ചു വക്കണം. വഴന്നു വന്ന അച്ചാറിലേക്ക് ഉലുവയും, കായവും കൂടി പൊടിച്ചത് കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി ഗ്യാസ് ഓഫ് ചെയ്യുക. ഇപ്പോൾ നമ്മുടെ അടിപൊളി അമ്പഴങ്ങ അച്ചാർ തയ്യാർ… !! ഇനി ചൂടാറിയ ശേഷം ഒരു ചില്ലു കുപ്പിയിൽ ആക്കി അടച്ചു സൂക്ഷിച്ചു വക്കണം. ചോറിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →