നല്ല നാടൻ ടേസ്റ്റിൽ ചേന തീയൽ തയ്യാറാക്കി കൊടുത്താൽ ചോറ് തീരുന്നത് അറിയുകയേ ഇല്ല

ചോറിന് പറ്റിയ അടിപൊളി കറിയാണിത്. ഒരു കഷ്ണം ചേന ഉണ്ടെങ്കിൽ പെട്ടെന്ന് നല്ല രുചിയായി തയ്യാറാക്കി എടുക്കാൻ പറ്റുന്ന കറിയാണിത്. നല്ല എരിവും, പുളിയും, ഉപ്പും എല്ലാം ചേർക്കുന്നത് കൊണ്ട് എല്ലാവർക്കും ഇത് ഇഷ്ടമാകും. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ചേന തീയൽ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കഷ്ണം ചേന തൊലി കളഞ്ഞു ചെറുതായി മുറിച്ചു വക്കണം. അതിനു ശേഷം നന്നായി കഴുകി എടുക്കുക. അതിലേക്ക് അഞ്ചു ചെറിയ ഉള്ളി നീളത്തിൽ മുറിച്ചതും, രണ്ടു തണ്ട് കറിവേപ്പിലയും, രണ്ടു പച്ചമുളകും, കാൽ സ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി ഇതൊരു കുക്കറിലേക്ക് മാറ്റി രണ്ടു വിസിൽ വരുന്നത് വരെ വേവിച്ചു എടുക്കുക.
ഇനി ഒരു ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി അര മുറി തേങ്ങ ചിരകിയത് ചേർത്ത് നന്നായി വറുത്തു എടുക്കുക. ഇനി അതിലേക്ക് ഒന്നര സ്പൂൺ മല്ലിപ്പൊടിയും, ഒരു സ്പൂൺ മുളക്പൊടിയും ചേർത്ത് നന്നായി വറുത്തു കോരുക. ചെറിയ ചൂടിൽ വറുത്തു കോരുക. നല്ല ഡാർക്ക്‌ ബ്രൗൺ നിറം ആക്കുന്നത് വരെ വറുത്തു എടുക്കണം. പൊടികൾ കരിഞ്ഞു പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. ഇനി ചൂടാറിയ ശേഷം മിക്സിയിൽ ഇട്ടു നന്നായി അരച്ച് വക്കണം.

ഇനി വെന്തു വന്ന ചേനയിലേക്ക് ഒരു നാരങ്ങ വലുപ്പത്തിൽ പുളി എടുത്തു പിഴിഞ്ഞു ചേർക്കുക. ഇനി പാകത്തിന് ഉപ്പ് ചേർത്ത് മിക്സ്‌ ചെയ്യുക. പുളി ചേർത്ത് നന്നായി തിളച്ചു വന്നാൽ അതിലേക്ക് അരച്ച് വച്ചിരിക്കുന്ന തേങ്ങ അരപ്പ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. കറിക്ക് ചാറ് വേണ്ടതനുസരിച് വെള്ളത്തിന്റെ അളവ് ക്രമീകരിക്കുക. നന്നായി തിളച്ചു വന്നാൽ ഗ്യാസ് ഓഫ് ചെയ്യണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി ഒരു സ്പൂൺ കടുകും, നാലു ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റി കറിയിൽ ചേർക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി ചേന തീയൽ തയ്യാർ… !!

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →