നല്ല സൂപ്പർ ടേസ്റ്റിൽ തരികഞ്ഞി റെഡി ആക്കി എടുക്കാം വളരെ എളുപ്പത്തിൽ

നോമ്പുതുറയുടെ നേരത്ത് തരികഞ്ഞിയില്ലാതെ പറ്റില്ല. പക്ഷെ നോമ്പുതുറക്ക് മാത്രമല്ല ഏതുനേരത്തു വേണമെങ്കിലും നമുക്ക് തരിക്കഞ്ഞി തയ്യാറാക്കി എടുക്കാവുന്നതേ ഉള്ളൂ. ഇത് വളരെ പെട്ടെന്ന് സിമ്പിൾ ആയി നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്നതേ ഉള്ളൂ. അപ്പോൾ വളരെ എളുപ്പത്തിൽ ഇതെങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ നെയ്യ് ചേർക്കുക. അതിലേക്ക് രണ്ടു സ്പൂൺ റവ ചേർത്ത് നന്നായി വറുത്തു എടുക്കണം. ലോ ഫ്‌ളൈമിൽ വറുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇനി ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ഒന്നര കപ്പ് പാലും, ഒരു കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക. അതിലേക്ക് മൂന്നു സ്പൂൺ പഞ്ചസാര കൂടി ചേർത്ത് മിക്സ്‌ ചെയ്യണം. പാൽ നന്നായി തിളച്ചു വന്നാൽ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന റവ ചേർക്കുക. സേമിയ ചേർക്കുന്നത് ഇഷ്ടമാണ് എങ്കിൽ രണ്ടു സ്പൂൺ സേമിയ കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി ചെറിയ ചൂടിൽ ഇട്ടു വേവിച്ചു എടുക്കുക. നന്നായി വെന്തു വന്നാൽ ഗ്യാസ് ഓഫ് ചെയ്യുക.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ നെയ്യ് ചേർക്കുക. അതിലേക്ക് അൽപ്പം അണ്ടിപരിപ്പും, മുന്തിരിയും ചേർത്ത് വഴറ്റി അതിലേക്ക് ഒഴിക്കുക. ഇനി നാലു ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞു നന്നായി വഴറ്റി അതും കൂടി ചേർക്കുക. ഇനി അര സ്പൂൺ ഏലക്കപ്പൊടി കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇപ്പോൾ നമ്മുടെ അടിപൊളി തരിക്കഞ്ഞി തയ്യാർ… !!

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →