പാവയ്ക്കാ ഇഷ്ടമാണോ… നല്ല അടിപൊളി ടേസ്റ്റിൽ പാവയ്ക്കാ അച്ചാർ റെഡി ആക്കി എടുക്കാം

ഈ രീതിയിൽ അച്ചാർ തയ്യാറാക്കി എടുക്കുകയാണ് എങ്കിൽ അധികം കൈപ്പില്ലാതെ നമുക്ക് അച്ചാർ കഴിക്കാൻ പറ്റും. നല്ല ടേസ്റ്റും ആണ്. വിനിഗർ ചേർത്ത് തയ്യാറാക്കി എടുക്കുന്നത് കൊണ്ട് തന്നെ ഒരുപാട് ദിവസം ഇത് കേടു കൂടാതെ ഇരിക്കുകയും ചെയ്യും. ഇത് പ്രായമായവർക്ക് ഒരുപാട് ഇഷ്ടമാകും. എല്ലാവർക്കും കഴിക്കുന്നത് വളരെ നല്ലതുമാണ്. അപ്പോൾ വളരെ പെട്ടെന്ന് എങ്ങിനെ ആണ് പാവയ്ക്കാ അച്ചാർ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം രണ്ടു വെള്ള പാവക്ക കഴുകി വൃത്തിയാക്കി എടുക്കുക. അതിനു ശേഷം ചെറുതായി കനം കുറച്ചു അരിഞ്ഞു എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് കാൽ കപ്പ് നല്ലെണ്ണ ചേർക്കുക. അതിലേക്ക് ഒരു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി നാലു വറ്റൽമുളക് പൊട്ടിച്ചതും, അൽപ്പം കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് പത്തു വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും, ഒരു കഷ്ണം ഇഞ്ചി അരിഞ്ഞതും, എട്ടു പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. ഇനി അര സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ ഉലുവപ്പൊടി, അര സ്പൂൺ കായംപൊടി എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം.

അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പാവയ്ക്കാ ചേർത്ത് നന്നായി വഴറ്റുക. ഇനി പാകത്തിന് ഉപ്പ് ചേർക്കുക. നന്നായി മിക്സ്‌ ചെയ്യുക. ഈ സമയത്ത് ചൂട് നന്നായി കൂട്ടി വക്കണം. പക്ഷെ പാവയ്ക്കാ വെന്തു പോകരുത്. ഒരു മൂന്നു മിനിറ്റ് വാടി കിട്ടിയാൽ മതി. ഇനി അതിലേക്ക് അര കപ്പ് വിനിഗർ കൂടി ചേർത്ത് തിളപ്പിക്കുക. ഇനി ഗ്യാസ് ഓഫ് ചെയ്യണം. ഇപ്പോൾ നമ്മുടെ അടിപൊളി “പാവയ്ക്കാ അച്ചാർ” തയ്യാർ… !!

Thanath Ruchi

Similar Posts