|

സൂപ്പർ വെറൈറ്റി ടേസ്റ്റിൽ റവ കേസരി എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

റവ കേസരി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു അടിപൊളി ഡിഷ്‌ ആണ്. അപ്പോൾ അതിൽ നല്ല ഒരു ടേസ്റ്റിന് വേണ്ടി അൽപ്പം പൈനാപ്പിൾ എസ്സെൻസ് ചേർത്ത് തയ്യാറാക്കി നോക്കിയിട്ടുണ്ടോ…? വായിൽ കൊതിയൂറുന്ന ടേസ്റ്റ് ആണുട്ടോ. തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പവും ആണ്. എന്നാൽ പിന്നെ ഇതെങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു നോൺസ്റ്റിക് പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ നെയ്യ് ചേർക്കുക. ഇനി അതിലേക്ക് അര കപ്പ് റവ ചേർത്ത് നന്നായി വറുത്തു എടുക്കുക. പക്ഷെ നിറം മാറി വരുന്നതിന് മുന്നേ കോരി മാറ്റി വക്കണം. ഇനി അതെ പാനിലേക്ക് ഒരു സ്പൂൺ നെയ്യ് കൂടി ചേർത്ത് അൽപ്പം അണ്ടിപരിപ്പും, മുന്തിരിയും ചേർത്ത് വഴറ്റി വാങ്ങി വക്കണം.

ഇനി വലിയൊരു പാനിൽ ഒന്നെകാൽ കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. അതിലേക്ക് ഒരു നുള്ള് യെല്ലോ ഫുഡ്‌ കളറും, രണ്ടു തുള്ളി പൈനാപ്പിൾ എസ്സെൻസും ചേർത്ത് തിളപ്പിക്കുക. അതിലേക്ക് വറുത്തു വച്ചിരിക്കുന്ന റവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി ലോ ഫ്‌ളൈമിൽ അടച്ചു വച്ചു വേവിക്കുക. വെന്തു നന്നായി സെറ്റ് ആയി വന്നാൽ അതിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.

പഞ്ചസാര അലിഞ്ഞു നന്നായി വെള്ളം വറ്റി വന്നാൽ അതിലേക്ക് മൂന്നു സ്പൂൺ നെയ്യ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ( ഗ്യാസ് നന്നായി കുറച്ചു വക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ) ഇനി അതിലേക്ക് വറുത്തു കോരി വച്ചിരിക്കുന്ന അണ്ടിപരിപ്പും, മുന്തിരിയും കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. അതിനു ശേഷം ഗ്യാസ് ഓഫ്‌ ചെയ്യാം. ഇനി നെയ്യ് പുരട്ടിയ പാത്രത്തിൽ സെറ്റ് ചെയ്തു ഇഷ്ടമുള്ള ഷേപ്പിൽ കട്ട്‌ ചെയ്തു ഉപയോഗിക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി ” റവ കേസരി” തയ്യാർ… !!

Thanath Ruchi

Similar Posts