ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി എടുക്കാൻ ഇനി എന്തെളുപ്പം! പച്ചരി കൊണ്ട് അടിപൊളി ടേസ്റ്റിൽ ഒരു ദോശ

പച്ചരി കുതിർത്തു അരച്ചാണ് ഈ ദോശ നമ്മൾ തയ്യാറാക്കി എടുക്കുന്നത്. ഇതിൽ മസാല ചേർത്ത് തയ്യാറാക്കി എടുക്കുന്നത് കൊണ്ട് തന്നെ ഇതിന് വേറെ കറിയുടെ ആവശ്യമേ ഇല്ല. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് പച്ചരി ദോശ ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മൂന്നു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി രണ്ടു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി എടുക്കണം. ഇനി അൽപ്പം കറിവേപ്പില അരിഞ്ഞത്, രണ്ടു പച്ചമുളക് അരിഞ്ഞത്, ഒരു കാരറ്റ് ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി വഴറ്റുക. നന്നായി വാടി വന്നാൽ അതിലേക്ക് അര സ്പൂൺ മഞ്ഞൾപൊടിയും, അൽപ്പം ഉപ്പും കൂടി ചേർത്ത് നന്നായി വഴറ്റുക. ഇനി ചൂടാറാൻ വേണ്ടി മാറ്റി വക്കണം.

ഇനി ഒരു കപ്പ് പച്ചരി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഇനി ഒരു രാത്രി മുഴുവൻ കുതിർത്തു വച്ചു രാവിലെ എടുത്തു നികക്കെ വെള്ളം ചേർത്ത് നന്നായി അരച്ച് എടുക്കുക. നന്നായി അരഞ്ഞു കിട്ടിയാൽ മാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. അതിലേക്ക് രണ്ടു കപ്പ് വെള്ളം കൂടി ചേർത്ത് നല്ല ലൂസ് ആയി മാവ് റെഡി ആക്കി എടുക്കുക. ഇനി അതിലേക്ക് അര സ്പൂൺ ചെറിയ ജീരകം, അര കപ്പ് തേങ്ങ ചിരകിയത്, അൽപ്പം മല്ലിയില അരിഞ്ഞത്, നമ്മൾ റെഡി ആക്കി വച്ചിരിക്കുന്ന മസാല, പാകത്തിന് ഉപ്പ് എന്നിവ കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി ഒരു ദോശക്കല്ല് ചൂടാക്കി അതിൽ എണ്ണ തടവി മാവ് കോരി ഒഴിച്ച് ദോശ റെഡി ആക്കി എടുക്കുക. കനം കുറഞ്ഞ ദോശ ആണ് റെഡി ആക്കേണ്ടത്. പരത്തി എടുക്കേണ്ട ആവശ്യം ഇല്ല. ദോശ അടച്ചു വച്ചു വേണം വേവിച്ചു എടുക്കാൻ. ഇപ്പോൾ നമ്മുടെ അടിപൊളി ദോശ തയ്യാർ… !!!

Thanath Ruchi

Similar Posts