പപ്പായ കൊണ്ട് സൂപ്പർ ടേസ്റ്റിൽ ഒരു ചമ്മന്തി കഴിച്ചിട്ടുണ്ടോ? ചോറിനു ഇത് മാത്രം മതി

പപ്പായ കൊണ്ട് പല രീതിയിൽ നമ്മൾ കറി തയ്യാറാക്കി എടുക്കാറുണ്ട്. പക്ഷെ പപ്പായ ചമ്മന്തി തയ്യാറാക്കിയാൽ അടിപൊളി ടേസ്റ്റ് ആണ്. വളരെ പെട്ടെന്ന് തയ്യാറാക്കി എടുത്തു ചോറിന്റെ കൂടെ കഴിക്കുകയും ചെയ്യാം. നല്ല ടേസ്റ്റ് ആണിതിന്. ഈ ചമ്മന്തി ഉള്ളപ്പോൾ പിന്നെ വേറൊരു കറിയുടെ ആവശ്യവും ഇല്ല. അപ്പോൾ വളരെ പെട്ടെന്ന് എങ്ങിനെ ആണ് പപ്പായ ചമ്മന്തി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു പപ്പായയുടെ പകുതി എടുത്തു അതിന്റെ തോലും, കുരുവും കളഞ്ഞു ചെറിയ കഷണങ്ങൾ ആക്കി മുറിച്ചു വക്കണം. ഇനി നന്നായി കഴുകി എടുത്തു വക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് പത്തു വറ്റൽമുളക് ചേർത്ത് വറുത്തു കോരി മാറ്റി വക്കണം. ഇനി അൽപ്പം കറിവേപ്പില ചേർത്ത് വറുത്തു കോരുക. അടുത്തതായി മുറിച്ചു വച്ചിരിക്കുന്ന പപ്പായയും, പത്തു ചെറിയ ഉള്ളിയും ചേർത്ത് നന്നായി വഴറ്റുക. പപ്പായ നന്നായി വെന്തു വരണം. അതിനു ശേഷം കോരി മാറ്റി വക്കണം.

ഇനി ഒരു മിക്സിയുടെ ജാറിലേക്ക് വറുത്തു കോരി വച്ചിരിക്കുന്ന മുളക്, ഒരു ചെറിയ കഷ്ണം ഇഞ്ചി, പാകത്തിന് ഉപ്പ്, നെല്ലിക്ക വലുപ്പത്തിൽ പുളി എന്നിവ ചേർത്ത് നന്നായി പൊടിക്കുക. അതിനുശേഷം അര മുറി തേങ്ങ ചിരകിയതും, വഴറ്റി വച്ചിരിക്കുന്ന പപ്പായയും, ചെറിയ ഉള്ളിയും ചേർത്ത് ഒന്നുകൂടി പൊടിക്കുക. വെള്ളം ചേർക്കാതെ വേണം അരച്ച് എടുക്കാൻ. ഇപ്പോൾ നമ്മുടെ അടിപൊളി “പപ്പായ ചമ്മന്തി” തയ്യാർ… !! നല്ല ചൂടു ചോറിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts