കല്യാണ റിസപ്ഷനിൽ കിട്ടുന്ന അടിപൊളി ചിക്കൻ റോസ്റ്റ് അതെ ടേസ്റ്റിൽ തയ്യാറാക്കി എടുക്കണോ.?

കല്യാണ പാർട്ടികളിൽ ലഭിക്കുന്ന ചിക്കൻ റോസ്സ്റ്റിനു ഒരു പ്രത്യേക ടേസ്റ്റ് ആണ്. ചിലർക്ക് ആ രുചി എത്ര തവണ പരീക്ഷിച്ചാലും കിട്ടില്ല. അങ്ങിനെ ഉള്ളവർക്ക് ഈ രീതിയിൽ തന്നെ തയ്യാറാക്കിയാൽ അടിപൊളി ആയി ചിക്കൻ റോസ്റ്റ് തയ്യാറാക്കി എടുക്കാം. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ചിക്കൻ റോസ്റ്റ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആദ്യം അര കിലോ ചിക്കൻ വൃത്തിയായി കഴുകി എടുക്കുക. അതിലേക്ക് അര സ്പൂൺ മഞ്ഞൾപൊടി, രണ്ടു സ്പൂൺ കാശ്മീരി മുളക്പൊടി, രണ്ടു സ്പൂൺ നാരങ്ങ നീര്, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി അടച്ചു വച്ച ശേഷം ഫ്രിഡ്ജിൽ രണ്ടു മണിക്കൂർ വക്കണം.

ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് അൽപ്പം വെളിച്ചെണ്ണ ചേർക്കുക. ഇനി പുരട്ടി വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി ഫ്രൈ ചെയ്തു എടുക്കുക. ( വറുത്തു കോരി എടുക്കേണ്ട ആവശ്യം ഇല്ല. തിരിച്ചും മറിച്ചും ഇട്ടു വറുത്തു എടുത്താൽ മതി. )ഇനി അതെ പാനിൽ ബാക്കിയുള്ള എണ്ണയിൽ മൂന്നു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് രണ്ടു പച്ചമുളക് അരിഞ്ഞതും, അൽപ്പം കറിവേപ്പിലയും, രണ്ടു സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും കൂടി ചേർത്ത് നന്നായി വഴറ്റുക.

ഇനി അതിലേക്ക് കാൽ സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ കാശ്മീരി മുളക്പൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, ഒരു സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക. പൊടികളുടെ പച്ചമണം മാറിയാൽ അതിലേക്ക് രണ്ടു തക്കാളി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. തക്കാളി നന്നായി ഉടഞ്ഞു വരണം. അൽപ്പം നേരം അടച്ചു വച്ചു വേവിക്കുക. ഇനി അതിലേക്ക് ഒരു സ്പൂൺ സോയ സോസ് കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. അതിലേക്ക് വറുത്തു വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഒന്നു കുഴഞ്ഞു വരാൻ വേണ്ടി അര കപ്പ് വെള്ളം ചേർത്ത് മിക്സ്‌ ചെയ്യണം. ( ഈ സമയത്തു ഉപ്പ് കുറവുണ്ടെങ്കിൽ ചേർക്കുക. ) ഇനി അൽപ്പം കറിവേപ്പിലയും, മല്ലിയിലയും കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. എണ്ണ നന്നായി തെളിഞ്ഞു വരുന്ന പാകമായാൽ ഗ്യാസ് ഓഫ് ചെയ്യുക. ഇപ്പോൾ നമ്മുടെ അടിപൊളി “ചിക്കൻ റോസ്റ്റ്” തയ്യാർ… !!

Thanath Ruchi

Similar Posts