കറിയൊന്നും ഇല്ലേ.. ഞൊടിയിടയിൽ പപ്പടം താളിച്ചത് റെഡി ആക്കി എടുക്കാം

ഇനി കഞ്ഞിവെള്ളം ആരും കളയരുത്. നല്ല നാടൻ ടേസ്റ്റിൽ പപ്പടം താളിച്ചത് തയ്യാറാക്കി എടുക്കാം. കറിയൊന്നും ഇല്ലാത്ത സമയങ്ങളിൽ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കുകയും ചെയ്യാം. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് പപ്പടം താളിച്ചത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം പത്തു പപ്പടം എടുത്തു ചെറിയ കഷണങ്ങൾ ആയി മുറിച്ചു വക്കണം. ഇനി ഒരു ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ചേർക്കുക. ഇനി മുറിച്ചു വച്ചിരിക്കുന്ന പപ്പടം ചേർത്ത് വറുത്തു കോരുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് അര സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതിലേക്ക് പത്തു ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ഉള്ളി നന്നായി വഴന്നു വന്നാൽ അതിലേക്ക് രണ്ടു വറ്റൽമുളക്, രണ്ടു പച്ചമുളകും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി അൽപ്പം കറിവേപ്പിലയും, കാൽ സ്പൂൺ മുളക്പൊടിയും ചേർത്ത് നന്നായി മൊരിയിച്ചു എടുക്കുക.

ഇനി അതിലേക്ക് രണ്ടു കപ്പ് കട്ടിയുള്ള കഞ്ഞിവെള്ളം ചേർക്കുക.പാകത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി തിളപ്പിക്കുക. അഞ്ചു മിനിറ്റ് തിളപ്പിക്കണം. അതിനു ശേഷം വറുത്തു കോരി വച്ചിരിക്കുന്ന പപ്പടം ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി രണ്ടു മിനിറ്റ് അടച്ചു വച്ചു വേവിക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി “പപ്പടം താളിച്ചത്” തയ്യാർ… !! ഈ കറി ചോറിന്റെ കൂടെയും, പുട്ടിന്റെ കൂടെയും അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts