നല്ല നാടൻ തട്ടുകട സ്റ്റൈലിൽ മുട്ട കപ്പ തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ

തട്ടുകടയിൽ നിന്നും എന്തു കഴിച്ചാലും അപാര ടേസ്റ്റ് ആണ്. അല്ലേ..? അതുപോലെ തട്ടുകടയിൽ നിന്നും കിട്ടുന്ന അതെ ടേസ്റ്റിൽ മുട്ട കപ്പ എങ്ങിനെ ആണ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം അര കിലോ കപ്പ തൊലി കളഞ്ഞു വൃത്തിയാക്കി കഴുകി എടുക്കുക. അതിനു ശേഷം ചെറിയ കഷണങ്ങൾ ആക്കി മുറിച്ചു അൽപ്പം വെള്ളവും, പാകത്തിന് ഉപ്പും ചേർത്ത് വേവിച്ചു എടുക്കുക. ചൂടാറിയ ശേഷം വെള്ളം ഊറ്റി നന്നായി ഉടച്ചു വക്കണം. ഇനി നാലു മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചു ഒഴിക്കുക. അതിലേക്ക് പാകത്തിന് ഉപ്പും, രണ്ടു സ്പൂൺ സവാള അരിഞ്ഞതും, ഒരു നുള്ള് കുരുമുളക്പൊടിയും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് മുട്ടക്കൂട്ട് ചേർത്ത് നന്നായി പൊരിച്ചു മാറ്റി വക്കണം. ഇനി അതെ പാനിൽ തന്നെ നാലു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കി അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. നാലു പച്ചമുളക് കൂടി ചേർത്ത് വഴറ്റുക. ചെറുതായി വാടി വന്നാൽ അതിലേക്ക് അര സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ കാശ്മീരി മുളക്പൊടി, മുക്കാൽ സ്പൂൺ കുരുമുളക്പൊടി അൽപ്പം കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.

പൊടികളുടെ പച്ചമണം മാറിയാൽ അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന കപ്പ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അതിലേക്ക് മുട്ട പൊരിച്ചത് കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി ഒരു സ്റ്റീൽ ഗ്ലാസ്സ് വച്ചു നന്നായി മിക്സ്‌ ചെയ്തു എടുക്കുക. കപ്പയും, മുട്ടയും കൂടി നന്നായി മിക്സ്‌ ആയി വന്നാൽ അതിലേക്ക് എരിവിന് അനുസരിച്ചു കുരുമുളക്പൊടിയും, ഒരു സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി സെർവ്വ് ചെയ്യുന്ന സമയത്ത് അൽപ്പം സവാള ചെറുതായി അരിഞ്ഞതും, അൽപ്പം മല്ലിയില അരിഞ്ഞതും, അൽപ്പം ടൊമാറ്റോ സോസും കൂടി ചേർത്ത് സെർവ്വ് ചെയ്യുക. ഇപ്പോൾ നമ്മുടെ അടിപൊളി ടേസ്റ്റുള്ള “മുട്ട കപ്പ” തയ്യാർ…. !!

Thanath Ruchi

Similar Posts