റസ്ക് ഉണ്ടോ..? സൂപ്പർ ടേസ്റ്റിൽ ഒരു ഈസി പുഡിങ് തയ്യാറാക്കി എടുക്കാം
നല്ലയിനം മിൽക്ക് റസ്ക് ഉണ്ടെങ്കിൽ അടിപൊളി റസ്ക് പുഡിങ് വളരെ ഈസി ആയി തയ്യാറാക്കി എടുക്കാം. കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ടേസ്റ്റ് ആണിതിന്. അപ്പോൾ വളരെ ഈസി ആയി പുഡിങ് എങ്ങിനെ ആണ് റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം രണ്ടു കപ്പ് തണുത്ത പാലിലേക്ക് അര കപ്പ് പഞ്ചസാരയും, ഒരു സ്പൂൺ വാനില ചേർത്ത് നന്നായി മിക്സ് ചെയ്യുക. പഞ്ചസാര നന്നായി അലിഞ്ഞു വരണം.
ഇനി ഒരു പാക്കറ്റ് റസ്ക് എടുക്കുക. ഏകദേശം ഇരുന്നൂറു ഗ്രാം മതിയാകും. അതൊരു പുഡിങ് ട്രെയിൽ നിരത്തി വക്കണം. അതിനു മുകളിൽ ആയി പാൽ മിക്സ് ഒഴിച്ച് കൊടുക്കുക. ഈ റസ്ക് അത് നന്നായി വലിച്ചെടുക്കും. റസ്ക് നന്നായി കുതിർന്നു വരണം. ഇനി അതിനു മുകളിൽ ആയി ന്യൂട്ടല്ല നന്നായി സ്‌പ്രെഡ് ചെയ്യണം. അതിനു മുകളിൽ ആയി അൽപ്പം നട്സ് ചെറുതായി അരിഞ്ഞത് വിതറുക.
ഇനി രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യണം. രണ്ടു മണിക്കൂർ കഴിഞ്ഞ് ഇഷ്ടംപോലെ എടുത്തു കഴിക്കാം. ഇപ്പോൾ നമ്മുടെ “ഈസി റസ്ക് പുഡിങ്” തയ്യാർ… !! വീട്ടിൽ ഗസ്റ്റ് വരുമ്പോഴും, എന്തെങ്കിലും ആഘോഷങ്ങൾ ഉണ്ടെങ്കിലും തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഉഗ്രൻ പുഡിങ് ആണിത്.
