അടിപൊളി ടേസ്റ്റിൽ ന്യൂട്ടല്ല സ്വിസ്സ് റോൾ റെഡി ആക്കി എടുക്കാം

ന്യൂട്ടല്ല കുട്ടികൾക്കെല്ലാം ഇഷ്ടമുള്ള ഒന്നാണ്. അപ്പോൾ ന്യൂട്ടല്ല കൊണ്ട് സ്വിസ്സ് റോൾ തയ്യാറാക്കിയാൽ പിന്നെ പറയണോ…? പ്ലേറ്റ് കാലിയാകുന്നത് അറിയുകയേ ഇല്ല. അപ്പോൾ പിന്നെ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ന്യൂട്ടല്ല സ്വിസ്സ് റോൾ റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം രണ്ടു മുട്ട എടുത്തു അതിന്റെ മഞ്ഞയും, വെള്ളയും വേറെ വേറെ പാത്രത്തിൽ മാറ്റുക. ഇനി വെള്ള ഒരു ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്തു പതപ്പിക്കുക.

ഇനി മുട്ടയുടെ മഞ്ഞയിലേക്ക് അര കപ്പ് പഞ്ചസാര പൊടിയും, അര സ്പൂൺ വാനില എസ്സെൻസും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. അതിനു ശേഷം കാൽ കപ്പ് പാലും, മൂന്നു സ്പൂൺ ഓയിലും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ഇനി അര കപ്പ് മൈദ കുറേശ്ശേ ആയി ചേർത്ത് നന്നായി ഫോൾഡ് ചെയ്തു എടുക്കുക. മാറ്റി വച്ചിരിക്കുന്ന വെള്ളയും കൂടി ചേർത്ത് വേണം മിക്സ്‌ ചെയ്യാൻ. ഇതെല്ലാം പതുക്കെയേ ചെയ്തു എടുക്കാൻ പാടുള്ളൂ.

ഇനി ഒരു നോൺസ്റ്റിക് പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ നെയ്യ് തടവുക. ഇനി നമ്മൾ റെഡി ആക്കി വച്ചിരിക്കുന്ന ബാറ്റർ അതിലേക്ക് ഒഴിക്കുക. പാൻ മൂടി വച്ചു ഏറ്റവും കുറഞ്ഞ ചൂടിൽ വേവിക്കുക. ഏകദേശം പതിനഞ്ചു മിനിറ്റ് കൊണ്ട് വെന്തു വരും.

ചൂടാറിയ ശേഷം കേക്ക് പുറത്തേക്ക് എടുത്തു അതിൽ ന്യൂട്ടല്ല കട്ടിയിൽ പുരട്ടുക. ഇനി അത് ഒരു പ്ലാസ്റ്റിക് പേപ്പർ വച്ചു നന്നായി ചുരുട്ടി എടുക്കുക. അതിനു ശേഷം രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വക്കണം. അപ്പോഴേക്കും റോൾ നന്നായി സെറ്റ് ആയി വരും. ഇനി വട്ടത്തിൽ കട്ട്‌ ചെയ്തു എടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി “ന്യൂട്ടല്ല സ്വിസ്സ് റോൾ” തയ്യാറാണ്…. !!

Thanath Ruchi

Similar Posts