ഓജസ്സും തേജസ്സും രക്തപുഷ്ടിയും ഉണ്ടാവാൻ വേണ്ടിയുള്ള ബീറ്റ്റൂട്ട് ലേഹ്യം തയ്യാറാക്കുന്ന രീതി

ശരീരസൗന്ദര്യം നിലനിറുത്താൻ ആയി പലതരം ക്രീമുകളും ലോഷനുകളും വാങ്ങി ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. സൗന്ദര്യം വർധിക്കാൻ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ്ബീറ്റ്റൂട്ട്ലേഹ്യം. ഇതിനു വേണ്ടി , രണ്ട് വലിയ ബീറ്റ്റൂട്ട് തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചത്, തേങ്ങയുടെ രണ്ടാം പാലും, ഒന്നാം പാലും ഗ്രാമ്പൂ, പട്ട, മധുരമുള്ള ശർക്കര, നെയ്യ്, ഒരു പിടി അണ്ടിപ്പരിപ്പ് എന്നിവയാണ് ബീറ്റ്റൂട്ട് ലേഹ്യം തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.

ആദ്യം കുക്കറിൽ അരിഞ്ഞ ബീറ്റ്റൂട്ട് കഷണങ്ങൾ, പട്ട, ഗ്രാമ്പൂ, രണ്ടാം തേങ്ങാപ്പാൽ എന്നിവ ചേർക്കുക. ശേഷം രണ്ട് വിസിൽ അടിപ്പിക്കണം. ചൂടാകുമ്പോൾ മിക്സി ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഇതിനൊപ്പം അണ്ടിപ്പരിപ്പ് ചേർത്ത് അരക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് നെയ്യ് ഒഴിക്കുക. ശേഷം ഇതിലേക്ക് തയ്യാറാക്കിയ ബീറ്റ്റൂട്ട് പേസ്റ്റ് ചേർത്ത് നന്നായി ഇളക്കുക. ഈ സമയം പാത്രത്തിന്റെ അടിയിൽ ബീറ്റ് റൂട്ട് പറ്റിപ്പിടിക്കാതിരിക്കാൻ അൽപം നെയ്യ് ചേർക്കുക.

ബീറ്റ്റൂട്ടിന്റെ മണം എല്ലാം പോയി നല്ല തിളച്ചു വരുമ്പോൾ അതിലേക്ക് ശർക്കര ചേർക്കുക.ശർക്കര പാനി ബീറ്റ്‌റൂട്ടിൽ നന്നായി ഒട്ടിപ്പിടിക്കാൻ തുടങ്ങുമ്പോൾ ഒന്നാം തേങ്ങാപ്പാൽ ചേർക്കുക. ചേരുവകളെല്ലാം നന്നായി യോജിപ്പിച്ച് ലേഹ്യം തിളച്ചു തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം. ചൂടാറിയ ശേഷം ലേഹ്യം പുറത്തെടുത്ത് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചാൽ ആവശ്യാനുസരണം ഉപയോഗിക്കാം. രുചികരവും,ശരീരത്തിന് ഗുണം ചെയ്യുന്നതുമായ ബീറ്റ്‌റൂട്ട് ലേഹ്യം ഇത്തരത്തിൽ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ് . കൂടുതൽ അറിയാനായി വീഡിയോ കാണുക.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →