വെജിറ്റബിൾ കുറുമ ഇത്ര രുചിയിൽ നിങ്ങൾ കഴിച്ചിട്ടുണ്ടോ, കിടിലൻ ടേസ്റ്റിൽ ഇനി കുക്കറിൽ തയ്യാറാക്കാം

പ്രഭാതഭക്ഷണങ്ങളിൽ ഉൾപ്പെടുത്താൻ പറ്റുന്ന ഏറെ രുചികരവും ആരോഗ്യകരവുമായ ഒന്നാണ് കുറുമ കറി. ഏതുതരം ഭക്ഷണങ്ങൾക്കൊപ്പവും കഴിക്കാൻ പറ്റുന്ന ഒന്നാണ് കുറുമ. വെജിറ്റബിൾ കുറുമ എല്ലാവർക്കും ഇഷ്ടമാണ്, പക്ഷേ എല്ലാവർക്കും ഉണ്ടാക്കാൻ മടിയാണ് . വളരെ എളുപ്പത്തിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന വെജിറ്റബിൾ കുറുമ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

രുചികരവും, ആരോഗ്യകരവുമായ വെജിറ്റബിൾ കുറുമ കുക്കറിൽ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.. ആദ്യം കുക്കർ അടുപ്പത്തു വെച്ച് ചൂടാക്കിയ ശേഷം അതിൽ കുറച്ച് എണ്ണ ഒഴിക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. കുറുമയ്ക്ക് രുചി കൂട്ടാനുള്ള പ്രധാന ഘടകമാണ് നെയ്യ്. നെയ്യ് ഇഷ്ടപ്പെടാത്തവർ ഉണ്ടെങ്കിൽ പിന്നെ നെയ്യ് ചേർക്കേണ്ടതില്ല. എണ്ണയും നെയ്യും നന്നായി ചൂടായ ശേഷം അല്പം ജീരകം ചേർക്കുക. ജീരകം വഴന്നു വരുമ്പോൾ 4 വറ്റൽ മുളകും അല്പം കറിവേപ്പിലയും ചേർത്ത് വഴറ്റുക.

ശേഷം അല്പം അരിഞ്ഞ ഉള്ളി ചേർത്ത് വഴറ്റുക. സവാള വഴറ്റിയ ശേഷം ഇതിലേക്ക് പച്ചക്കറികൾ ചേർക്കാം. ശേഷം ചെറുതായി അരിഞ്ഞ ഉരുളക്കിഴങ്ങ്, ബീൻസ്, കാരറ്റ്, നിങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്ന പച്ചക്കറികൾ ഏല്ലാം ചെറിയ പീസ് ആക്കി എടുക്കുക. എല്ലാ പച്ചക്കറികളും ചേർത്ത് നന്നായി കുക്കറിൽ വേവിച്ച ശേഷം ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് വീണ്ടും ഇളക്കുക. ഏറെ രുചികരമായ വെജിറ്റബിൾ കുറുമ എങ്ങനെ തയ്യാറാക്കുന്നത് എന്ന് അറിയാനായി വീഡിയോ മുഴുവനായും കാണുക.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →