ഇച്ചിരി കാന്താരി മുളക് പുട്ടുകുറ്റിയിൽ ഇങ്ങനെ ചെയ്തു നോക്കൂ; ഇത്രനാൾ ഇത് അറിയാതെ പോയല്ലോ

കാന്താരി മുളക് നമ്മുടെയൊക്കെ വീടുകളിൽ കാണുന്ന ഒന്നാണ്. കാന്താരി മുളക് കിട്ടിയാൽ എന്ത് ചെയ്യണമെന്ന് പലർക്കും അറിയില്ല. കാന്താരി മുളക് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവം ആണ് ഇത്‌. ഇതിനു വേണ്ടി കാന്താരി മുളക്, ഉപ്പ്, കടുക്, ഉലുവ, വിനാഗിരി, വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമായ ചേരുവകൾ.

ആദ്യം തന്നെ കഴുകി വൃത്തിയാക്കിയ കാന്താരി മുളക് കത്തി ഉപയോഗിച്ച് നടുവേ ചെറുതായി വരയുക. ശേഷം പുട്ട് കുറ്റിയിൽ വെള്ളം നിറച്ച് ആവിയിൽ വേവാൻ വയ്ക്കുക. ആവി വന്ന് കഴിഞ്ഞു കാന്താരി മുളക് ഒരു പാത്രത്തിൽ ഇട്ട് വെക്കാം. ഈ സമയം ഒരു ചീനച്ചട്ടിയിൽ ഒരു പിടി ഉലുവ ഇട്ട് നന്നായി വറുത്തെടുക്കുക. ഉലുവ നന്നായി വറുത്തു കഴിഞ്ഞാൽ അതിലേക്ക് കടുക് ചേർക്കാം. ഉലുവയും,കടുകും പൊടിയായി ഒന്ന് പൊടിച്ചെടുക്കണം.

പാൻ അടുപ്പത്തുവെച്ച് ചൂടാവുമ്പോൾ അതിലേക്ക് എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ, അതിലേക്ക് തയ്യാറാക്കിയ പൊടി മിശ്രിതം ചേർത്ത് ഇളക്കാം. ആവശ്യത്തിന് ഉപ്പ് ചേർക്കാവുന്നതാണ്. ഇനി ഇതിലേക്കു ഇതിലേക്ക് വിനാഗിരി ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് ആവിയിൽ വേവിച്ച കാന്താരിമുളക് ചേർക്കുക. മുളക് വിനാഗിരിയിൽ ഇട്ട് വീണ്ടും തിളപ്പിച്ച ശേഷം സ്റ്റൗ ഓഫ് ചെയ്യാം. ദിവസങ്ങളോളം കേടാകാതെ ഉപയോഗിക്കാം. കൂടുതൽ അറിയാനായി വീഡിയോ കാണാം.

Thanath Ruchi

Similar Posts