എൻറെ ഈശ്വരാ, ഇത്ര നാളും അരിപ്പ വീട്ടിലുണ്ടായിട്ടും ഈ ട്രിക്ക് അറിയാതെ പോയല്ലോ; അരിപ്പ വീട്ടിൽ ഉള്ളവർ ഇത് ഒന്ന് കണ്ടു നോക്കണേ

കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ നാലുമണി പലഹാരം ആണ് ഇത്‌‌. പലഹാരം തയ്യാറാക്കാനായി ഒരു പാത്രത്തിൽ രണ്ട് കപ്പ് മൈദ എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും, സോഡാപ്പൊടിയും ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കുക. എന്നിട്ട് ചെറുചൂടുള്ള വെള്ളം ഒഴിച്ച് മാവ് കുഴക്കുക. തയ്യാറാക്കാൻ അല്പം അയഞ്ഞ രീതിയിൽ കുഴച്ചെടുക്കാം.

ഈ മാവ് രണ്ട് മണിക്കൂർ മാറ്റി വയ്ക്കുക. അതിനു ശേഷം ഒരു സവാള അരിഞ്ഞത്, രണ്ട് പച്ചമുളക് അരിഞ്ഞത്, കുറച്ച് കറിവേപ്പില അരിഞ്ഞത്, ഒരു ചെറിയ കഷണം ഇഞ്ചി എന്നിവ ഈ മാവിൽ ചേർത്ത് നന്നായി ഇളക്കുക. കൈകൊണ്ട് കുറച്ച് മാവ് എടുത്ത് പരത്തി ചെറിയ ഹോൾ ഇടുക. മിക്കവാറും ഇങ്ങനെചെയ്യുമ്പോൾ ശരിയായി കിട്ടാറില്ല. അതിനാൽ കഴുകിയ ഒരു സ്റ്റീൽ അരിപ്പ എടുക്കുക. ശേഷം അതിനു മുകളിൽ മാവ് ഇട്ട് വിരലുകൾ കൊണ്ട് ഓട്ട ഉണ്ടാക്കി ഉടനെ ചൂടായ എണ്ണയിൽ ഇട്ട് വറക്കണം.

ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. ശേഷം വീഡിയോയിൽ കാണുന്നത് പോലെ അതിലേക്ക് മാവ് ഇട്ട് കൊടുക്കാവുന്നതാണ്. അങ്ങനെ ടേസ്റ്റി ആയിട്ട് ഉള്ള നാല് മണി പലഹാരം എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. കൈകൊണ്ട് ചെയ്യുമ്പോൾ പലർക്കും അത് പെർഫെക്റ്റ് ആകാനുള്ള സാധ്യത കുറവാണ്. അരിപ്പ ഉപയോഗിച്ച് വളരെഎളുപ്പത്തിൽ ഇത് ഉണ്ടാക്കി എടുക്കാൻ സാധിക്കും.കൂടുതൽ അറിയാനായി വീഡിയോ കാണാം.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →