എത്ര വിട്ടുമാറാത്ത ചുമയും സ്വിച്ച് ഇട്ട പോലെ നിയ്ക്കും; പനിയും, ചുമയും മാറാനും കെട്ടികിടക്കുന്ന കഫം അലിഞ്ഞു പോവാനും ഇതാ കിടിലൻ ഒറ്റമൂലി

മിക്ക ആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് തൊണ്ടയിലും, ശ്വാസകോശത്തിലും കഫം അടിഞ്ഞുകൂടുന്നത്‌. കഫം ഇങ്ങനെ അടിഞ്ഞുകൂടുന്നത് ചുമ, ശ്വാസതടസ്സം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. നമ്മുടെശരീരത്തിലെ കഫം ഉരുക്കികളയാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന പ്രതിവിധികൾ ഉണ്ട്.

വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഇത് നമുക്ക് തയ്യാറാക്കാൻ പറ്റും. ഇത് തയ്യാറാക്കാൻ ആയി വേണ്ടത് ഒരു വലിയ കഷണം ഇഞ്ചി, കുറച്ച് വെളുത്തുള്ളി, നാരങ്ങ എന്നിവയാണ്. ചുമ, ജലദോഷം, കഫം എന്നിവ ഉണ്ടാകുമ്പോൾ ഈ ഒരു മരുന്ന് വളരെ നല്ലതാണ്. കഫം ഇളക്കി കളയാൻ നാരങ്ങാനീരിനു കഴിവുണ്ട്. ഈ പാനീയം തയ്യാറാക്കാൻ ആയി ഒരു വലിയ കഷണം ഇഞ്ചി എടുത്ത് തൊലി നീക്കം ചെയ്യുക.

ശേഷം ചെറിയ കഷ്ണങ്ങളാക്കിയോ, ചതച്ചോ എടുക്കാം. അതിനുശേഷം മുഴുവൻ നാരങ്ങയും തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. വെളുത്തുള്ളി ഇതുപോലെ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് അര പാത്രം വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഓരോത്തർക്കും ആവശ്യമായ ചേരുവകളുടെ അളവ് അനുസരിച്ച് നിങ്ങൾക്ക് വെള്ളത്തിന്റെ അളവ് മാറ്റാവുന്നതാണ്.

ഇത്‌ നന്നായി തിളപ്പിച്ച ശേഷം വറ്റി വരുമ്പോൾ ഫ്‌ളൈയിം ഓഫ്‌ ചെയ്യാം. ശേഷം ഒരു പാത്രത്തിൽ അരിച്ചെടുത്ത് അതിൽ കുറച്ച് നാരങ്ങാനീര് ചേർത്ത് കഴിക്കുക. പ്രതിരോധശേഷി വർധിപ്പിക്കാനും ജലദോഷം, കഫം, ചുമ എന്നിവയിൽ നിന്ന് ആശ്വാസം നൽകാനും ഈ പാനീയം ഉപയോഗിക്കാം. കൂടുതൽ അറിയാനായി വീഡിയോ കാണുക.

Thanath Ruchi

Similar Posts