നിങ്ങളുടെ വീട്ടിൽ പപ്പായമരം ഉണ്ടോ; എങ്കിൽ ഈ അറിവ് നിങ്ങൾക്കു തീർച്ചയായും ഉപകാരപ്പെടും
സാധാരണയായി നമ്മുടെ വീടുകളിലെ കാണപ്പെടുന്ന ഒരു മരമാണ് പപ്പായ. യാതൊരു പരിചരണവുമില്ലാതെ വളരുന്ന മരമാണ് ഒന്നാണിത്. എന്നാൽ ഇന്നത്തെ കാലത്ത് പലർക്കും പപ്പായയുടെ ഗുണങ്ങളെക്കുറിച്ച് വേണ്ടത്ര അറിയില്ല. പപ്പായയിൽ നാരുകൾ, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയുന്നു.പച്ച പപ്പായയായാലും,പഴുത്ത പപ്പായയായാലും ഏറെ ഗുണങ്ങൾ ഉള്ളതാണ്. ഒരു കപ്പ് പപ്പായയിൽ ഏകദേശം 60 കലോറി അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ പപ്പായ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കാരണം ഇതിൽ കലോറി വളരെ കുറവാണ്. പപ്പായയുടെ തളിരില എടുത്ത് അതിന്റെ ജ്യൂസ് കുടിക്കുന്നത് ഡെങ്കിപ്പനി സമയത്ത് പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കുന്നു.
പപ്പായ തോരൻ, മെഴുക്കുപുരട്ടി തുടങ്ങിയവ ഉണ്ടാക്കുമ്പോൾ, പൂർണ്ണമായും വേവിച്ചതിനേക്കാൾ പകുതി വേവിച്ചു കഴിക്കുന്നതാണ് നല്ലത്. തിളങ്ങുന്ന ചർമ്മം ലഭിക്കാനായി പഴുത്ത പപ്പായ ഫേഷ്യൽ ചെയ്യാനായി ഉപയോഗിക്കാമെന്നത് നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. പപ്പായയുടെ കറ വിദേശത്തേക്ക് പോലും ഇപ്പോൾ കയറ്റുമതി ചെയ്യുന്നു. ഭക്ഷ്യ സംസ്കരണത്തിലും, സൗന്ദര്യവർദ്ധക വസ്തുക്കളിലും പപ്പായ കറ ഉപയോഗിക്കുന്നുണ്ട്. സന്ധിവാതം ഉള്ളവർക്കു പപ്പായയുടെ കറ എടുത്ത് വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് വേദനയ്ക്ക് ആശ്വാസം നൽകുന്നതാണ്. കൂടുതൽ ഗുണങ്ങൾ അറിയാനായി വീഡിയോ കാണാം.
