തേങ്ങയുടെ പാൽ എടുത്താൽ തേങ്ങപീര വെറുതെ കളയാറുണ്ടോ നിങ്ങൾ; എങ്കിൽ ഇത് അറിഞ്ഞിരിക്കുക

ഭക്ഷണത്തിന് രുചി കൂട്ടാൻ നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് തേങ്ങാപ്പാൽ. കറികൾക്കും മറ്റും നമ്മൾ തേങ്ങാപ്പാൽ ഉപയോഗിക്കുന്നു. എന്നാൽ കറികൾക്കും ,പായസങ്ങൾക്കും തേങ്ങാപ്പാൽ പിഴിഞ്ഞശേഷം ബാക്കിവരുന്ന തേങ്ങാപ്പാൽ പ്രയോജനമില്ലെന്ന് നമ്മൾ കരുതി കളയാറുണ്ട്. തേങ്ങാപീര ഇനി അങ്ങനെ വെറുതെ കളയരുത്.

ഏറ്റവുമധികം പോഷകമൂല്യമുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് തേങ്ങാപീര. കൊഴുപ്പും അതുപോലെ പഞ്ചസാരയും കുറവായതിനാൽ തേങ്ങാപീര എല്ലാവർക്കും ഉപയോഗിക്കാവുന്ന ഒന്നാണ്. തേങ്ങാപീര കൊണ്ട് അടുക്കളയിൽ നമുക്കു പലതും ചെയ്യാവുന്നതാണ്. ആദ്യം ഇങ്ങനെ കിട്ടുന്ന തേങ്ങാപീര ഒരു പാത്രത്തിലാക്കി ഫ്രിഡ്ജിൽ വച്ചാൽ തോരനും, മെഴുക്കുപുരട്ടിയും ഉണ്ടാക്കുമ്പോൾ ഈ തേങ്ങാപീര അതിൽ ചേർക്കാം.

നമ്മൾ സാധാരണ തേങ്ങതിരുമ്മിയത് ഉപയോഗിക്കുന്നത് പോലെ തന്നെ ഈ എടുത്തു വെച്ച തേങ്ങാപീര ഉപയോഗിക്കാം. അതുപോലെ മധുര പലഹാരങ്ങൾ ഉണ്ടാക്കുമ്പോൾ ഈ തേങ്ങാപീര ഉപയോഗിക്കാം. ഏത് പ്രായത്തിലുള്ളവർക്കും ഈ തേങ്ങാപീര കൊണ്ട് ഉണ്ടാക്കിയ പലഹാരങ്ങൾ കഴിക്കാം . തേങ്ങാപീരയുടെ കൂടുതൽ ഗുണങ്ങൾ അറിയാനായി വീഡിയോ കാണുക.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →