അവിലും ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ അടിച്ചു നോക്കു, മിനിറ്റുകൾക്കുള്ളിൽ കിടു പലഹാരം; എത്ര കഴിച്ചാലും മതിവരില്ല മക്കളെ

ടേസ്റ്റി ആയ എന്നാൽ ഹെൽത്തിയായ സ്നാക്സ് ഉണ്ടാക്കാനും,കഴിക്കാനും ആണ് നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത്. പലപ്പോഴും പലഹാരങ്ങൾ തയ്യാറാക്കുമ്പോൾ ഒരുപാട് സമയം വേണ്ടി വരും. എന്നാൽ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ അവലും,തേങ്ങയും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒന്നാണ് അവലുണ്ട. ഇതു തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ അവലും, തേങ്ങയും, ശർക്കരയും, കപ്പലണ്ടിയുമാണ്.

ഒരു പാൻ അടുപ്പത്ത് വച്ച് ചൂടാവുമ്പോൾ അവലും, തേങ്ങയും ഇട്ട് നല്ലതുപോലെ ഒന്ന് വറുത്തെടുക്കുക. ഇനി ഒരുപാട് മൂത്തുപോവാതെ വറുത്തു കോരി വെക്കണം. ഈ വറുത്തു വെച്ച അവലും, തേങ്ങയും തണുത്ത ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് തരിതരിയായി പൊടിച്ചെടുക്കുക. അവൽ കൂടുതൽ ഉണ്ടെങ്കിൽ മിക്സിയുടെ ജാറിലേക്കിട്ട് രണ്ട് തവണയായി പൊടിച്ചെടുക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്താൽ അവലും, തേങ്ങയും നല്ല രീതിയിൽ പൊടിഞ്ഞു കിട്ടുന്നതാണ്.

ഇനി മധുരത്തിന് ആവശ്യമായ ശർക്കരപ്പാനി തയ്യാറാക്കി എടുക്കണം. ഇതിന്വേണ്ടി ഒരു പാൻ അടുപ്പത്ത് വെച്ച് നന്നായി ചൂടാവുമ്പോൾ ശർക്കരയും, വെള്ളവും ഒഴിച്ച് പാനിയാക്കി എടുക്കണം. ഇനി അതിലേക്ക് പൊടിച്ചുവെച്ച അവൽ കുറേശ്ശെയായി ഇട്ട് നല്ലതുപോലെ ഇളക്കി കൊടുക്കണം.മധുരത്തിനു അനുസരിച്ചു ശർക്കര പാനിയുടെ അളവ് കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യാം. ശർക്കരയും, അവലും ഇളക്കി കൊടുത്ത ശേഷം അതിലേക്ക് കുറച്ച് കപ്പലണ്ടി ഇട്ട് കൊടുക്കാം.

ഇതിനെ നല്ലതുപോലെ ഇളക്കിയ ശേഷം ലഡുവിന്റെ രൂപത്തിൽ ഉരുളകളാക്കി ഉരുട്ടി എടുക്കണം. നല്ല രുചികരമായ അവലുണ്ട വളരെ എളുപ്പത്തിൽ റെഡിയായി കഴിഞ്ഞു. രുചികരമായ ഈ അവലുണ്ട കുട്ടികൾക്ക്കും, മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട. അവലുണ്ട തയ്യാറാക്കി എടുക്കുന്നത് എങ്ങനെ എന്ന് കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Thanath Ruchi

Similar Posts