ഇത്രയും രുചിയിൽ കോവക്ക മെഴുക്കുപുരട്ടി ഇതുവരെ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല; എത്ര കഴിച്ചാലും മതി വരില്ല
മെഴുക്കുപുരട്ടികൾ പല രീതികളിൽ നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ കോവയ്ക്ക ഉപയോഗിച്ച് മെഴുക്കുപുരട്ടി തയ്യാറാക്കിയാൽ അതിൻറെ രുചി ഒന്നു വേറെ തന്നെയാണ്. പലരും പല രീതികളിലായിരിക്കും മെഴുക്കുപുരട്ടി തയ്യാറാക്കാറുള്ളത്. നല്ല രുചിയിൽ കോവയ്ക്ക മെഴുക്കുപുരട്ടി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
കോവയ്ക്ക മെഴുക്കുപുരട്ടി തയ്യാറാക്കി എടുക്കാനായി കഴുകി വൃത്തിയാക്കി കോവയ്ക്ക എടുക്കുക. അഞ്ചു ചെറിയ ഉള്ളിയും, ഒരു സവാള കനം കുറച്ച് അരിഞ്ഞത്, മുളകുപൊടിയും, മഞ്ഞൾപ്പൊടിയു, ഉപ്പും, ചതച്ച മുളകും, കറിവേപ്പിലയും, എണ്ണയുമാണ് ഇതിനായി വേണ്ട സാധനങ്ങൾ. കഴുകി വൃത്തിയാക്കിയ കോവയ്ക്ക എടുത്ത് നടുവേ പിളർന്ന് നാല് കഷ്ണങ്ങളായിട്ട് മുറിച്ചെടുക്കണം. കനം കുറഞ്ഞ കുറഞ്ഞു കിട്ടാൻ ആയിട്ടാണ് ഇങ്ങനെ ചെയ്യുന്നത്.
സവാളയും കനം കുറച്ച് ചെറുതായി അരിഞ്ഞെടുക്കുക. ഇത് രണ്ടും പാത്രത്തിലേക്ക് ഇട്ട് ഇതിലേക്ക് ഇതിലേക്ക് പൊടികളെല്ലാം ചേർത്തു കൊടുക്കണം. ഇനി കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം. ശേഷം എടുത്തുവെച്ച ഉള്ളി തോല് കളഞ്ഞശേഷം നന്നായിട്ടൊന്ന് ചതച്ചെടുക്കണം. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായശേഷം ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് എണ്ണ നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് കറിവേപ്പിലയും, ചതച്ചുവച്ച ഉള്ളിയും ചേർത്ത് നല്ലതുപോലെ മൂത്ത് വരുമ്പോൾ പൊടികളൊക്കെ ചേർത്ത് മിക്സ് ചെയ്ത് വെച്ച കോവയ്ക്ക കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്.
ഇതിൽ വെള്ളം ചേർക്കാതെ ഉണ്ടാക്കുന്നതുകൊണ്ട് കോവയ്ക്ക നല്ല ക്രിസ്പ്പായി കിട്ടുന്നതാണ്. ഈ രീതിയിൽ മെഴുക്കുപുരട്ടി ഉണ്ടാക്കി നോക്കിയാൽ എല്ലാവർക്കും ഇഷ്ടപ്പെടും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്.
