ഈ വെള്ള ചമ്മന്തി ഉണ്ടെകിൽ എത്ര ദോശയും, ഇഡ്ലിയും കഴിച്ചെന്നു നിങ്ങൾ അറിയില്ല; രുചികരമായ വെള്ള ചമ്മന്തി എളുപ്പത്തിൽ തയ്യാറാക്കാം

നമ്മുടെയൊക്കെ വീടുകളിൽ മിക്കവാറും ഉണ്ടാക്കുന്ന ഒന്നാണ് ചട്നി. ഇഡലിക്കും,ദോശക്കും,ഉഴുന്നുവടക്കും എല്ലാത്തിന്റെ കൂടെയും കഴിക്കാൻ പറ്റിയ ഒരു ടേസ്റ്റി ആയിട്ടുള്ള വെള്ള തേങ്ങ ചമ്മന്തി എങ്ങിനെയാണ് തയ്യാറാക്കുന്നതെന്നു നോക്കാം. ഇതിനുവേണ്ടി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് അൽപ്പം ഉഴുന്ന് പരിപ്പും, രണ്ട് അണ്ടിപ്പരിപ്പും ഒന്ന് മിനിറ്റ് ഫ്രൈ ചെയ്തെടുക്കണം.

ഇനി ഒരു നാല് കാന്താരി മുളകും, അരമുറി തേങ്ങചിരകിയതും , ആവശ്യത്തിന് ഉപ്പും , രണ്ട് കറിവേപ്പിലയും ഒരുമിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കണം. ഇനി ഇതിലേക്ക് നേരത്തെ ഫ്രൈ ചെയ്തുവെച്ച ഉഴുന്ന് പരിപ്പ് കൂടെ ഇതിലേക്ക് ഇട്ട് കൊടുക്കാം. ഒരു ചെറിയ ഉള്ളിയും,ഒരു കഷ്ണം ഇഞ്ചി രണ്ടായി മുറിച്ചതും, ആവശ്യത്തിന് തിളപ്പിച്ചാറിയ വെള്ളവും ചേർത്ത് മിക്സിയിൽ നല്ലപോലെ അരച്ചെടുക്കണം. ഇതിനെ ഒരു പാത്രത്തിലേക്ക് മാറ്റം.

ഇനി കടുക് താളിക്കാനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ നല്ല പോലെ ചൂടായി വരുമ്പോൾ അൽപം കടുകും,ഉലുവയും , രണ്ട് വറ്റൽമുളക് കീറിയതും ഇട്ടു മൂപ്പിച്ചു എടുക്കാം. മൂത്തുകഴിയുമ്പോൾ ഇതിലേക്ക് മൂന്ന് ചെറിയ ഉള്ളി അരിഞ്ഞതും, ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് ഒന്ന് മൂത്തുവരുമ്പോൾ നേരത്തെ അരച്ചു വെച്ചിരിക്കുന്ന ചമ്മന്തിയിലേക്ക് ചേർത്ത് കൊടുക്കണം.

ഇനി ഇത് ഒന്ന് മിക്സ് ചെയ്തു കൊടുക്കണം. ടേസ്റ്റി ആയിട്ടുള്ള വെള്ള ചമ്മന്തി റെഡിആയി കഴിഞ്ഞു. ചമ്മന്തി ഒരു തവണ ഇങ്ങനെ തയ്യാറാക്കി നോക്കിയാൽ എല്ലാവർക്കും ഒരുപോലെ ഇഷ്ടമാകും. കൂടുതൽ അറിയാനായി വീഡിയോ കാണാം.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →