ബാക്കി വന്ന ചോറ് കൊണ്ട് മൊരി മൊരി മൊരിവുള്ള കറുമുറു മുറുക്ക് തയ്യാറാക്കാം; എളുപ്പത്തിൽ

മിക്ക ആളുകളും ബേക്കറികളിൽ നിന്നും മറ്റും സ്ഥിരമായി സ്നാക്സ് വാങ്ങി കഴിക്കുന്നവരാണ്. എന്നാൽ നമുക്ക് വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ വളരെ എളുപ്പത്തിൽ മുറുക്ക് തയ്യാറാക്കി എടുക്കാനായി സാധിക്കും. ബാക്കിവന്ന ചോറു ഉപയോഗിച്ച് വളരെ എളുപ്പത്തിൽ മുറുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്.

ഇതിനുവേണ്ടി ബാക്കിവന്ന ഒരു കപ്പ് ചോറ്, കാൽ ടീസ്പൂൺ കായം, ഒരു ടീസ്പൂൺ മുളകുപൊടി ,1/4 ടീസ്പൂൺ ജീരകം, കാൽ ടീസ്പൂൺ എള്ള്, ആവശ്യത്തിനു ഉപ്പ്, അരിപ്പൊടി, എണ്ണ എന്നിവയാണ്. ചോറ് മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. എല്ലാ പൊടികളും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. അരിപ്പൊടി അൽപ്പം ചേർത്ത് കൊടുത്താൽ മതി. ഈ ഒരു കൂട്ടു നല്ലതുപോലെ കുഴച്ചെടുത്ത് അരമണിക്കൂർ മാറ്റിവയ്ക്കാം.

എണ്ണ ചൂടായി വരുമ്പോൾ മാവ് സേവനാഴിയിലേക്ക് ഇട്ട് വട്ടത്തിൽ പരത്തി മുറുക്കിന്റെ രൂപത്തിലാക്കി എടുക്കാവുന്നതാണ്. മുറുക്ക്കിന്റെ രണ്ടുവശവും നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ എണ്ണയിൽ നിന്നും മാറ്റി കോരി എടുക്കാവുന്നതാണ്. കടകളിൽ നിന്നും വാങ്ങുന്ന മുറുക്കിനെക്കാൾ കൂടുതൽ രുചികരമായ മുറുക്ക് നമുക്ക് ബാക്കി വന്ന ചോറ് ഉപയോഗിച്ച് തയ്യാറാക്കി എടുക്കാനായി സാധിക്കും. ഇനി ബാക്കി വന്ന ചോറ് കളയേണ്ട യാതൊരു ആവശ്യവും വരുന്നില്ല. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണാം.

Thanath Ruchi

Similar Posts