പനിയും, കഫക്കെട്ടും മാറാൻ ഒരു കിടിലൻ വീട്ടുവൈദ്യം; ഒറ്റ തവണ കഴിച്ചാൽ മതി; എത്ര പഴകിയ കഫകെട്ടും, ചുമയും മാറാൻ വീട്ടിൽ തന്നെ തയ്യാറാക്കാം
മിക്കവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ജലദോഷം കഫക്കെട്ട് എന്നിവ. മഴയുള്ള സമയങ്ങളിലും, തണുപ്പ് കാലഘട്ടങ്ങളിലും മിക്കവരിലും ഉണ്ടാകുന്ന പ്രശ്നമാണ് ഇത്. നമ്മൾ പലപ്പോഴും ഇതിനായി മെഡിക്കൽ സ്റ്റോറുകളിൽ നിന്നും, ആശുപത്രിയിൽ നിന്നും ഒക്കെ ധാരാളമായി മരുന്നു വാങ്ങി കഴിക്കാറുണ്ട്.
എന്നാൽ വീട്ടിൽ തന്നെ നമുക്ക് ചെയ്യാവുന്ന ചില മാർഗങ്ങളുണ്ട്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ കഫക്കെട്ടും ,ജലദോഷവും ഒക്കെ ഒഴിവാക്കാനായി പ്രകൃതിദത്തമായ സാധനങ്ങൾ മാത്രം ഉപയോഗിച്ച് നമ്മൾ ഇത് വീട്ടിൽ തന്നെ തയ്യാറാക്കുന്നത് കൊണ്ട് തന്നെ കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. ഇതിനുവേണ്ടി ഒരു പാത്രത്തിലേക്ക് രണ്ട് ഗ്ലാസ് വെള്ളമെടുക്കുക.
ഇതിലേക്ക് രണ്ട് ഏലക്കയും, ഒരു കാൽ ടീസ്പൂൺ ജീരകവും, കാൽ ടീസ്പൂൺ ഉലുവയും, കാൽ ടീസ്പൂൺ ജീരകവും, ഒരു നുള്ള് അയമോദകവും,രണ്ടു തുളസിയിലയും ഇട്ടു കൊടുക്കണം. ഇത് നന്നായിട്ട് തിളച്ച് വരുമ്പോൾ ഇതിലേക്ക് അല്പം കാപ്പിപ്പൊടി ചേർത്തു കൊടുക്കാവുന്നതാണ്.
ഇത് ചെറു ചൂടോടെ കുടിക്കുന്നത് കഫക്കെട്ട് ഇല്ലാതാക്കുന്നതിന് നമ്മെ സഹായിക്കും. കുട്ടികൾക്ക് ഇതിലേക്ക് വേണമെങ്കിൽ അല്പം പഞ്ചസാര ചേർത്ത് കൊടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ കഷായം കഫക്കെട്ട് പൂർണ്ണമായും ഇല്ലാതാക്കുന്നതിന് നമ്മെ സഹായിക്കും. കൂടുതൽ അറിയാനായി വീഡിയോ കാണാം.
