ബ്രെഡും കുറച്ചു തേങ്ങയും മിക്സിയിൽ ഒന്ന് കറക്കിയാൽ മതി; കഴിച്ചാൽ മതി വരാത്ത കിടിലൻ പലഹാരം

നമ്മളിൽപലരും ഈവനിംഗ് സ്നാക്കിനായി വ്യത്യസ്തമായ വിഭവങ്ങൾ എങ്ങനെ ഉണ്ടാക്കുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും. കുട്ടികൾക്കും മിതിർന്നവർക്കും ഏറെ ഇഷ്ടപെടുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരുസ്നാക്സ് ആണ് ഇത്.

ഇതിനായി അഞ്ചുബ്രെഡും, കാൽകപ്പ് തേങ്ങയും, കാൽകപ്പ് പഞ്ചസാരയും , ഒരു മുട്ടയും, ആണ്. ഇനി ഇതിനെയെല്ലാം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കാം. ബ്രഡ് ചെറിയ പീസുകളായി മുറിച്ചിടണം. ഇതിനെയെല്ലാം കൂടെ മിക്സിയിലിട്ട് ഒന്ന് കറക്കി എടുക്കണം. ബ്രഡ് ഒരുപാട്പൊടിക്കേണ് ടആവശ്യമില്ല. ഇനി ഇതിനെ മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് മാറ്റാം. ഒരു മുട്ട കൂടി പൊട്ടിച്ചു ഇതിലേക്ക് ഒഴിച്ച ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് നല്ലതു പോലെ ഇളക്കി കൊടുക്കണം.

മുട്ട ബ്രഡിനോടൊപ്പം നല്ലതുപോലെ മിക്സ് ആക്കി എടുക്കണം. ഇതിനെ ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കണം. ഇനി ഒരു ചീനച്ചട്ടിയിലേക്ക് എണ്ണയൊഴിച്ച് എണ്ണ തിളച്ചു വരുമ്പോൾ ഉരുട്ടി വച്ച ഉരുളകൾ ഇതിലേക്കു ഇട്ട് നല്ലതുപോലെ വറുത്തെടുക്കാം. രുചികരമായ രീതിയിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ടേസ്റ്റി ആയിട്ടുള്ള പലഹാരമാണ് ഇത്. ചായക്ക്‌ ഒപ്പവും,കട്ടൻ ചായക്ക്‌ ഒപ്പവും കഴിക്കാൻ ഏറെ സ്വാദ് എറിയ പലഹാരമാണിത്.കൂടുതൽ അറിയാനായി വീഡിയോ കാണാം.

Thanath Ruchi

Similar Posts