നാടൻ അരിയുണ്ട തയ്യാറാക്കാൻ ഇത്രയും എളുപ്പമാരുന്നോ; ഏറെ നാൾ കേടുകൂടാതെ നല്ല സോഫ്റ്റ്‌ അരിയുണ്ട എളുപ്പം ഉണ്ടാക്കാം

പണ്ട് മുതൽക്കേ നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കുന്ന ഒരു പലഹാരമാണ് അരിയുണ്ട. ആരോഗ്യത്തിന് ഇതു വളരെയധികം ഗുണമുള്ള ഒന്നാണ്. അരിയുണ്ട ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമുള്ള കാര്യമാണ്. നമ്മളിൽ പലർക്കും ഇത് എങ്ങനെ ഉണ്ടാക്കണം എന്നത് അറിയില്ല . അരിയുണ്ട വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ഇതിനുവേണ്ടി കാൽ കപ്പ് അരി കഴുകി വൃത്തിയാക്കിയതും, കാൽ കപ്പ് തേങ്ങയും, കാൽ കപ്പ് കപ്പലണ്ടിയും, മധുരത്തിന് ആവശ്യമായ ശർക്കരയുമാണ് വേണ്ടത്.തയ്യാറാക്കാനായി കഴുകി വൃത്തിയാക്കി വച്ച അരിയെ ഒരു പാനിലേക്ക് ഇട്ടുകൊടുക്കണം. ഇതിനെ ഇളം ചൂടിൽ നല്ലതുപോലെ ഒന്ന് വറുത്തെടുക്കണം. ബ്രൗൺ നിറമാകുന്നത് വരെയാണ് അരി വറുത്തെടുക്കേണ്ടത്. ചൂട് കൂട്ടി വെച്ച് അരി വറുക്കാതിരിക്കാൻ ശ്രദ്ധിക്കണം.

ചൂട് കൂടിപ്പോയാൽ അരി പെട്ടെന്ന് കരിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. അരി വറുത്തെടുത്ത് ഒരു പത്രത്തിലേക്കു മാറ്റാം. ഇനി ഇതേ പാനിലേക്ക് നിലക്കടല ഇട്ട് നന്നായി വറുത്തു എടുക്കണം. ഇതിനെ ഒരു പാത്രത്തിലേക്ക് മാറ്റി വക്കണം. അതേ പാനിലേക്ക് തന്നെ തേങ്ങ കൂടി ഇട്ട് നല്ലതുപോലെ ഒന്ന് വറുത്തു എടുക്കാം. ഇനി വറുത്തു വെച്ച അരി മിക്സിയുടെ ജാറിലേക്ക് ഇട്ട് അതോടൊപ്പം തന്നെ വറുത്ത കപ്പലണ്ടിയും, തേങ്ങയും കൂടി ചേർത്ത് നല്ലതുപോലെ പൊടിച്ചെടുക്കുക.

തരിയില്ലാത്ത രീതിയിലാണ് ഇത് പൊടിച്ചെടുക്കേണ്ടത്. ഇതിനെ ഒരു പാത്രത്തിലേക്ക് മാറ്റാം. ഇതിലേക്കു മധുരത്തിന് ആവശ്യമായ ശർക്കരപ്പാനി അരിച്ചെടുത്ത് കുറേശ്ശെയായി ചേർക്കുക. ഇളം ചൂടോടു കൂടി തന്നെ ഈ പൊടിയെ ചെറിയ ഉരുളകളാക്കി എടുക്കണം. ടേസ്റ്റി ആയിട്ടുള്ള ഈ അരിയുണ്ട എല്ലാർവർക്കും ഒരുപോലെ ഇഷ്ടമാകും . കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.

Thanath Ruchi

Similar Posts