ഈ രഹസ്യം അറിഞ്ഞു നോക്കു; കടലക്കറി ഉണ്ടാക്കുമ്പോൾ അല്പം ചായപ്പൊടി ഇങ്ങനെ ചെയ്താൽ പിന്നെ ദിവസവും കടലക്കറി ഇതുപോലെയെ ഉണ്ടാക്കൂ
എല്ലാവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒന്നാണ് കടലക്കറി. പുട്ടിന്റെ കൂടെ കടലക്കറി തയ്യാറാക്കുന്നവരാണ് നമ്മളിൽ പലരും. കടലക്കറിക്ക് നല്ല രുചി കിട്ടാനായി എളുപ്പത്തിൽ ചെയ്യാവുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്. കടലക്കറി ഇത് പോലെ ഒരു തന്നെ ഉണ്ടാക്കിയാൽ പിന്നെ നിങ്ങൾ ഇതുപോലെയെ തയ്യാറാക്കുകയുള്ളു. ഇതിനായി അരകപ്പ് കടല നല്ലതുപോലെ കഴുകി എടുത്ത് വെള്ളത്തിൽ ആറു മണിക്കൂർ കുതിർത്തു എടുക്കണം.
കുതിർത്ത കടല കുക്കരിലേക്കിട്ട് ഒന്നര കപ്പ് വെള്ളം ഒഴുച്ചു കൊടുക്കണം. ഇനി ഒരു വൃത്തിയുള്ള തുണികഷ്ണം എടുത്ത് ഇതിലേക്ക് ഒരു ടീസ്പൂൺ ചായപ്പൊടിയും, ചെറിയ രണ്ടു കഷ്ണം കറുവപ്പട്ടയും ,രണ്ട് ബിരിയാണിയുടെ ഇലയും, കാൽ ടീസ്പൂൺ പെരിംജീരകവും കൂടി ചേർത്ത് ഇതെല്ലാം കൂടെ പുറത്തുപ്പോകാത്ത വിധത്തിൽ കെട്ടി കൊടുക്കണം. ശേഷം കുക്കറിലേക്ക് കടലക്കൊപ്പം ഇട്ട് കൊടുക്കണം. ഇനി കുക്കർ മൂടിവെച്ചു വേവിച്ചു എടുക്കാം. നാലഞ്ചു വിസിൽ വന്നാൽ തന്നെ കടല വെന്തു വരും.
ഇനി ഒരു പാൻ അടുപ്പത്തു വെച്ച് ചൂടാവുമ്പോൾ ഒരു ടേബിൾസ്പൂൺ ഓയിൽ ചേർക്കണം. ഓയിൽ ചൂടാവുമ്പോൾ ഒരു സവാള മിക്സിയിൽ അരച്ചതും, ഇഞ്ചിയും, വെളുത്തുള്ളിയും അരച്ചതും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ഇതിലേക്ക് പച്ചമുളക് ചേർത്ത് കൊടുക്കണം. നന്നായി വഴറ്റിയ ശേഷം ആവശ്യമായ പൊടികൾ ചേർക്കാം. തയ്യാറാക്കുന്നത് വിശദമായി അറിയാനായി വീഡിയോ കാണാം.
