അപ്പം നല്ല പഞ്ഞി പോലെ സോഫ്റ്റ്‌ ആയി കിട്ടാൻ മാവ് അരക്കുമ്പോൾ ഇങ്ങനെ ചെയ്താൽ മതി; ഇതിത്ര നാൾ അറിയാതെ പോയല്ലോ

അരി ഇനി അരക്കാതെയും കാപ്പി കാച്ചാതെയും നമുക്ക് വീട്ടിൽ തന്നെ സോഫ്റ്റ്‌ ആയ അപ്പം തയ്യാറാക്കി എടുക്കാൻ ഇനി വളരെ എളുപ്പത്തിൽ സാദിക്കും. അപ്പം ഈ രീതിയിൽ ഒറ്റ തവണ ഉണ്ടാക്കി നോക്കിയാൽ എല്ലാവർക്കും ഇഷ്ടപെടുമെന്നതിൽ യാതൊരു സംശയമില്ല. ഇതിനുവേണ്ടി രണ്ടു കപ്പ് അരിപൊടിയും, അര കപ്പ് ചോറും ഒരു സ്പൂൺ യീസ്റ്റും.

മൂന്ന് സ്പൂൺ പഞ്ചസാരയും ഒരു കപ്പ് തേങ്ങ ചിരകിയതും ആവശ്യത്തിന് ഉപ്പും ആണ് വേണ്ടത്. അരിപ്പൊടിയിലേക്ക് കുറച്ചു വെള്ളം ചേർത്ത ശേഷം കട്ടകളില്ലാതെ ഇളക്കിവെക്കണം. ഇനി മിക്സിജാരിലേക്ക് കലക്കി വെച്ചിയ്ക്കുന്ന മാവ് ഒഴിച്ച് കൊടുക്കണം. ഇനി ഇതിലേക്ക് ചോറും, യീസ്റ്റും, പഞ്ചസാരയും ചേർത്ത് അരച്ചെടുക്കാം. ഇനി മാവ് മണിക്കൂർ അടച്ചു വെക്കണം.

ഏട്ടു മണികൂറിനുശേഷം ഒരു കപ്പ് തേങ്ങാ കുറച്ചു വെള്ളം ചേർത്ത് അരച്ചത് അതിലേക്ക് ചേർത്തു കൊടുക്കണം. ഇനി ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും,പഞ്ചസാരയും കൂടി ചേർത്ത് ഇളക്കി കൊടുക്കണം. അഞ്ചുമിനിറ്റിനുശേഷം മാവ് കോരിയൊഴിച്ചു പൂ പോലത്തെ അപ്പം ചുട്ടെടുക്കാം. വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട്. കൂടുതൽ അറിയാനായി വീഡിയോ കാണാം.

Thanath Ruchi

Similar Posts