ഒരു കുക്കർ മാത്രം മതി, എത്ര കിലോ ശുദ്ധമായ വെളിച്ചെണ്ണയും എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം
ഇനി നാളികേരം വെയിലത്തു വെച്ച് ഉണക്കിയെടുക്കാതെതന്നെ ശുദ്ധമായ വെളിച്ചെണ്ണ എത്ര ലിറ്റർ വേണമെങ്കിലും വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. സൗന്ദര്യ ഗുണങ്ങൾക്കു പുറമെ നിരവധി ആരോഗ്യ ഗുണങ്ങളും ഉള്ളതാണ് വെളിച്ചെണ്ണ. ഔഷധമായിട്ടും,സൗന്ദര്യവര്‍ധക വസ്തുവായും ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ച് വരുന്നു.
ചർമ്മ സംരക്ഷണത്തിന് കുട്ടികൾക്കും ,മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് വെളിച്ചെണ്ണ. ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ മാറ്റാനും, തലമുടി തഴച്ചു വളരാനും ഇത് സഹായിക്കും. കടയിൽ നിന്ന് വാങ്ങുന്നതിലും നല്ലത് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ശുദ്ധമായ വെളിച്ചെണ്ണ തയ്യാറാക്കി എടുക്കുന്നതാണ്. ശുദ്ധമായ വെളിച്ചെണ്ണ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ ആയി തേങ്ങ മുഴുവനായി കുക്കറിലിട്ട ശേഷം രണ്ട് വിസിൽ അടിപ്പിച്ചു എടുക്കണം.
പൊട്ടിച്ചു ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത ശേഷം ഇത് മിക്സിയുടെ ജാറിലിട്ട് അല്പം ചൂടു വെള്ളം കൂടി ഒഴിച്ച് തേങ്ങപാൽ മുഴുവനായും വേർതിരിച്ചെടുക്കണം. ഈ പാലിനെ ഒരു പാത്രത്തിലേക്ക് ഒഴിച്ച് ശേഷം നല്ലതുപോലെ തിളച്ച് പിരിഞ്ഞു വരുമ്പോൾ അതിൽ നിന്നും എണ്ണ ഊറി കിട്ടുന്നതാണ്. ഇത് നമുക്ക് അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയാനായി വീഡിയോ കാണാം.
