ഇനി ചിരവ ഇല്ലാതെ തേങ്ങ തിരുമ്മാം ഞൊടിയിടയിൽ; ചിരവ വേണ്ടേ വേണ്ട

അടുക്കളയിൽ സ്ഥിരമായി നമ്മൾ പാചകം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഒന്നാണ് നാളികേരം. കറികൾക്ക് രുചി നൽകുന്നതിന് മാത്രമല്ല പലഹാരം തയ്യാറാക്കുന്നതിനും നമ്മൾ നാളികേരം ഉപയോഗിക്കാറുണ്ട് എന്നാൽ പലർക്കും തേങ്ങ ചിരകുക എന്നത് മടിയുള്ള കാര്യമാണ്.

ഇങ്ങനെയുള്ള അവസരങ്ങളിൽ തേങ്ങ ചിരവ ഉപയോഗിക്കാതെ തന്നെ എങ്ങനെയാണ് എളുപ്പത്തിൽ തേങ്ങ ചിരകിയത് പോലെ ആക്കിയെടുക്കാം എന്ന് നോക്കാം. ആദ്യം തന്നെ തേങ്ങ പൊട്ടിച്ച് രണ്ട് മുറികൾ ആക്കി എടുക്കണം. അതിനുശേഷം ഫ്രീസറിൽ വെച്ചിട്ട് ഒന്ന് തണുപ്പിച്ച് എടുക്കാം. തേങ്ങാ നല്ലവണ്ണം തണുത്ത ശേഷം ചിരട്ടയിൽ നിന്ന് തേങ്ങ മാത്രമായി മുറിച്ചെടുക്കണം.

അതിനുശേഷം തേങ്ങാപ്പൂൾ കട്ടി കുറഞ്ഞ കഷണങ്ങൾ ആയിട്ട് മുറിച്ചെടുത്ത ശേഷം മിക്സിയിലിട്ട് പൊടിച്ചെടുക്കണം. ഇങ്ങനെ പൊടിച്ചെടുത്ത തേങ്ങ വായു കയറാതെ കണ്ടെയ്നറിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. അല്പം ഉപ്പിട്ട് ഫ്രിഡ്ജിൽ സൂക്ഷിച്ചുവെച്ചാൽ കൂടുതൽ നാൾ തേങ്ങ കേടുകൂടാതെ ഇരിക്കും. തേങ്ങയും ,ചിരട്ടയും എളുപ്പത്തിൽ വേർതിരിച്ചെടുക്കാനായി ഇഡലി പാത്രത്തിൽ വച്ച് തേങ്ങാമുറി ആവി കേറ്റി എടുത്താലും മതിയാവും.

Thanath Ruchi

Similar Posts