ഗോതമ്പ് പൊടിയും, പാലും കൊണ്ട് മിക്സിയിൽ 5 മിനിറ്റിൽ ഐസ്ക്രീം തയ്യാറാക്കാം; ക്രീമും, കണ്ടൻസ് മിൽക്കും ചേർക്കാതെ തന്നെ ഐസ്ക്രീം റെഡി
ഐസ്ക്രീം ഇഷ്ടമില്ലാത്ത കുട്ടികൾ വളരെ കുറവായിരിക്കും. കടയിൽ നിന്നും വാങ്ങുന്ന ഐസ്ക്രീം കൊടുക്കാതെ തന്നെ നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഐസ്ക്രീം തയ്യാറാക്കി എടുക്കാവുന്നതാണ്. മായം ചേർക്കാതെ ഗോതമ്പുപൊടി ഉപയോഗിച്ച് തന്നെ വളരെ എളുപ്പത്തിൽ നമുക്ക് ഐസ്ക്രീം തയ്യാറാക്കി എടുക്കാവുന്നതാണ്.
ആദ്യം തന്നെ ഐസ്ക്രീം തയ്യാറാക്കി എടുക്കാനായി അടിക്കട്ടിയുള്ള ഒരു പാൻ സ്റ്റൗവിൽ ചൂടാക്കാനായി വയ്ക്കാം. പാത്രം ചൂടായി കഴിയുമ്പോൾ ഇതിലേക്ക് പാൽ ചേർത്ത് കൊടുക്കാം. അതിലേക്ക് ഒരു മുക്കാൽ കപ്പ് പഞ്ചസാര ചേർത്ത് നന്നായി ഇളക്കി കൊടുക്കണം. ഇനി ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ ഗോതമ്പ് പൊടിയും, പാലും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്തു കൊടുക്കണം. ഇതിനെ തിളക്കുന്ന പാലിലേക്ക് ചേർത്തു കൊടുക്കാം.
കുറുകുന്നതുവരെ നന്നായിട്ട് ഇളക്കി കൊടുത്തുകൊണ്ടിരിക്കണം. ക്രീം രൂപത്തിലാവുമ്പോൾ ത൭ ഓഫ് ചെയ്ത ശേഷം ഒരു പാത്രത്തിലേക്ക് ചൂടാറാനായി വയ്ക്കാം. ഇനി രണ്ട് ടേബിൾസ്പൂൺ ബട്ടറും, ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും എടുത്ത് നന്നായിട്ട് മിക്സിയിൽ അരച്ചെടുക്കാം. നമ്മൾ നേരത്തെ മാറ്റിവെച്ചിരിക്കുന്ന ഐസ്ക്രീം മിക്സ് കൂടി ചേർത്ത് നന്നായിട്ട് ഒന്ന് അരച്ചെടുക്കാം.
ഈ മിശ്രിതത്തിനെ ഒരു മൂന്നു മണിക്കൂറോളം ഫ്രീസറിൽ വയ്ക്കാം. സൂപ്പർ ടേസ്റ്റിൽ തന്നെ ഐസ്ക്രീം വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാനായി സാധിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണാം.
