ബാക്കി വന്ന ചോറ് കൊണ്ട് നല്ല മൊരിഞ്ഞ വട അഞ്ചു മിനിറ്റിൽ തയ്യാറാക്കി എടുക്കാം
ചോറ് ബാക്കിയുണ്ടെങ്കിൽ അത് പാഴാക്കി കളയുക എന്നത് പലപ്പോഴും സങ്കടകരമായ കാര്യമാണ്. ഇത്തരം സാഹചര്യത്തിൽ പല നുറുങ്ങു വഴികളും വീട്ടമ്മമാർ അവരവരുടേതായ രീതിയിൽ കണ്ടെത്താറുണ്ട്. ചോറ് ബാക്കി വന്നത് കളയാതെ അത് വെച്ച് നല്ല മൊരിഞ്ഞ ക്രിസ്പി ആയിട്ടുള്ള വട ഉണ്ടാക്കാൻ സാധിക്കും.
ഇതിനുവേണ്ടി രണ്ട് കപ്പ് ചോറ് മിക്സിയിൽ അരച്ചെടുക്കണം. അരച്ച മിക്സ് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. അതിലേക്ക് ഒരു ടേബിൾസ്പൂൺ റവയും ,മൂന്ന് ടേബിൾസ്പൂൺ അരിപ്പൊടിയും ചേർക്കുക. ഇഞ്ചിയും, പച്ചമുളകും കറിവേപ്പില അരിഞ്ഞതും, രണ്ട് സവാള ചെറുതായി അരിഞ്ഞതും ചേർത്ത് ഇതിലേക്ക് ആവശ്യമായ ഉപ്പും, കുരുമുളകുപൊടിയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്യുക.
അതിനുശേഷം അരമണിക്കൂറോളം ഈ മിക്സ് അടച്ചു വയ്ക്കാം. ഇനി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഈ മിക്സ് വടയുടെ ആകൃതിയിൽ പാനിലേക്ക് ഒഴിച്ച് ഇതിനെ വടയുടെ ആകൃതിയിൽ പാനിലേക്ക് ഒഴിച്ച് ഓരോന്നും വറുത്തെടുക്കാം. ഇങ്ങനെ വളരെ എളുപ്പത്തിൽ തന്നെ വളരെ ക്രിസ്പി ആയിട്ടുള്ള ഉഴുന്നുവട നമുക്ക് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണാം.
