തണുത്താലും വീർത്തുമൊരിഞ്ഞിരിക്കുന്ന പൂരി തയ്യാറാക്കാം; മാവ് കുഴക്കേണ്ട, പരത്തേണ്ട, ഒട്ടും എണ്ണകുടിക്കുകയുമില്ല

മാവ് കുഴക്കാതെയും പരത്താതെയും ഒട്ടും എണ്ണ കുടിക്കാത്തതുമായ കിടിലൻ പൂരി ഇനി മുതൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാം. 250 ഗ്രാം ഗോതമ്പു പൊടിയും അതിലേക്ക് രണ്ടു ടേബിൾ സ്പൂൺ മൈദയും ഇട്ടു കൊടുക്കാം. ഇനി ഇതിലേക്ക് ഒരു ടേബിൾസ്പൂൺ റവ ചേർത്തുകൊടുക്കാം.

അതുപോലെതന്നെ എത്ര സമയം കഴിഞ്ഞാലും പൂരി ക്രിസ്പി ആയി തന്നെ ഇരിക്കും ഇതിനുവേണ്ടിയാണ് റവ ചേർത്ത് കൊടുക്കുന്നത്. ആവശ്യത്തിന് ഉപ്പിട്ടു ഇത് കൊടുക്കാം. നമ്മുടെ ഇഷ്ടത്തിന് കൂട്ടുകയും കുറയുകയും ചെയ്യാം. ഇനി ഇതിലേക്ക് കാൽ ടീസ്പൂൺ പഞ്ചസാര ഇട്ടുകൊടുക്കാം പഞ്ചസാര ഇട്ടു കൊടുക്കണം എന്ന് നിർബന്ധമൊന്നുമില്ല, പഞ്ചസാരയും കൂടി ചേർക്കുമ്പോൾ ഒരു പ്രത്യേക ടെസ്റ്റ് ആണ് കിട്ടുന്നത്.

ഇതെല്ലാംകൂടി ഒരു സ്പൂൺ വച്ച് ഒന്നു മിക്സ് ചെയ്ത് എടുക്കാം, എല്ലാം മിക്സ് ചെയ്‍തതിനു ശേഷം ഇനി ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചുകൊടുക്കണം. ഇപ്പോൾ ഞാൻ കാൽ കപ്പ് വെള്ളമാണ് എടുത്തിട്ടുള്ളത് നമ്മൾ എടുക്കുന്ന മാവ് അനുസരിച്ച് വെള്ളത്തിൻറെ അളവ് വ്യത്യാസമുണ്ടാവും. വെള്ളം ഒഴിച്ചു കൊടുത്തിനു ശേഷം ആദ്യ ഒരു കപ്പ് വെള്ളം ഒഴിച്ച് ഒരു പത്ത് സെക്കൻഡ് ഒരേ സ്പീഡിൽ അടിച്ചെടുത്ത് നോക്കണം, വീണ്ടും കുറവാണെങ്കിലും കാൽകപ്പ് വെള്ളം കൂടി ഒഴിച്ച് ഒരു പത്ത് സെക്കൻഡ് കൂടി സ്പീഡ് എടുത്താൽ മതിയാകും.

പ്രത്യേകം ശ്രദ്ധിക്കുക 20 സെക്കൻഡ് മിക്സിയിലിട്ട് എടുത്താൽ ഒരേ സ്പീഡിൽ 20 സെക്കൻഡ് അടിച്ചാൽ മതി അതുപോലെതന്നെ നമ്മുടെ മാവ് പ്രത്യേകം ശ്രദ്ധിക്കാൻ മിക്സിയുടെ ജാർ പകുതി ഭാഗം മാത്രമേ മാവെടുക്കാൻ പാടുകയുള്ളു. എന്നാൽ മാത്രമേ കൈക്കൊണ്ടതുപോലെ മാവ് നല്ല സോഫ്റ്റ് കിട്ടുകയുള്ളു. വെറും സെക്കൻഡുകൾക്കുള്ളിൽ തന്നെ നമ്മുടെ മാവ് കൈകൊണ്ട് കുഴച്ച പോലെ നല്ല സോഫ്റ്റായിട്ട് മിക്സിയിൽ അടിച്ചെടുക്കാൻ പറ്റും. കൂടുതൽ വിശദമായി വീഡിയോ കാണാം

https://youtu.be/V34rzZxvfrc

Thanath Ruchi

Similar Posts