കൊതുകുകളെ എളുപ്പത്തിൽ തുരത്തിയോടിക്കാം, ഇതൊന്നു വീട്ടിൽ പുകച്ചാൽ മാത്രം മതി
മഴക്കാലം ആയതേയുള്ളൂ കൊതുകുകളും പകർച്ച വ്യാധികളും പെരുകിക്കൊണ്ടിരിക്കുന്നു. ഡെങ്കിപ്പനി, മലേറിയ, ചിക്കൻഗുനിയ, അങ്ങനെ ഒട്ടുമിക്ക എല്ലാ പനികൾക്കും കാരണക്കാരൻ കൊതുകാണ്. കൊതുകുകളെ തുരത്താൻ സാധാരണയായി നമ്മൾ ലിക്വിഡ് മോസ്കിറ്റോ വേപ്പറൈസർ ആണ് ഉപയോഗിക്കാറ്. ഈ ഉപയോഗം കൊണ്ട് കൊതുക് ശല്യത്തിന് കാര്യമായ കുറവൊന്നും സംഭവിച്ചിട്ടുമില്ല.
കൊതുകുകളെ പെരുകാൻ അനുവദിക്കാതെ കൊതുകുകൾ വസിക്കാൻ ഇടയുള്ള, മുട്ട ഇടാൻ ഇടയുള്ള സ്ഥലങ്ങൾ കണ്ടെത്തി നശിപ്പിക്കുകയാണ് ഇതിന്റെ ഏറ്റവും പ്രധാനമായ മാർഗ്ഗം. മുട്ടയിട്ട് പെരുകിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ മുൻകരുതൽ എടുത്തിട്ട് കാര്യമൊന്നുമില്ല. മുട്ടയിട്ടു പെരുകിയ കൊതുകുകളെ നിർമാർജനം ചെയ്യുകയാണ് വേണ്ടത്. അതിൽ ഒരു എളുപ്പവഴി പറയുകയാണ് ഇവിടെ.
വളരെ പ്രകൃതിദത്തമായ രീതിയിൽ ആണ് ഇന്ന് കൊതുകുകളെ എങ്ങനെ നശിപ്പിക്കാം എന്ന് പറയുന്നത്. ആദ്യമായി,ഒരു ബൗളിൽ കടുകെണ്ണയോ നല്ലെണ്ണയോ കുറച്ച് എടുക്കുക. ഇനി ആവശ്യമായ വരുന്നത് ഒരു ചെറിയ പാക്കറ്റ് പച്ചക്കർപ്പൂരം ആണ്. കുറച്ച് പൊടിച്ചെടുക്കുക. എണ്ണയിലേക്ക് കർപ്പൂരം മിക്സ് ചെയ്തു കൊടുക്കുക.
ഇനി വേണ്ടത് ഒരു സ്പൂണിൽ എടുക്കാൻ ആവുന്ന രീതിയിൽ ഗ്രാമ്പൂ പൊടിച്ചെടുക്കുക. കർപ്പൂരം പിടിച്ചെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടി പറയാം ഗ്രാമ്പു എടുത്ത അളവിൽ തന്നെ കർപ്പൂരം എടുക്കുക. ഇങ്ങനെ ഗ്രാമ്പുവും കർപ്പൂരവും എണ്ണയിൽ ചാലിച്ച് എടുക്കുക.
മൂന്ന് മിശ്രിതവും ചേർത്ത് ഉണ്ടാക്കിയ എണ്ണ ചെറിയ മറ്റൊരു സ്റ്റീൽ ബൗളിലേക്ക് മാറ്റുക. ഇതിൽ മൂന്നോ നാലോ വിളക്ക് തിരികൾ ഇട്ടു കത്തിക്കുക. ഇത് കത്തുമ്പോഴുണ്ടാകുന്ന ഗ്രാമ്പൂ, കർപ്പൂരം, കടുകെണ്ണ യോ, നല്ലെണ്ണയോ ഇതിന്റെ മണം കാരണം കൊതുകുകൾ അടുക്കില്ല.
