എല്ലാ വീട്ടിലും ഉപയോഗപ്രദമായ ഈ ടിപ്പുകൾ നിങ്ങൾ അറിഞ്ഞില്ലെങ്കിൽ നഷ്ടമാകും തീർച്ച

ഇത്രയും നാൾ നിങ്ങൾ അറിയാതെ പോയൊരു സംഭവമാണിത്. നിങ്ങൾക്ക് ആവശ്യമുള്ള മൂന്ന് ടിപ്സ് ആണ് ഇവിടെ പറയുന്നത്. ആദ്യത്തെ ടിപ്സ് നമുക്ക് നോക്കാം. പ്രാണികളെയും കൊതുകിനെയും ഒക്കെ അകറ്റാനുള്ള ഒരു സൂത്രമാണ് ഇവിടെ പറയുന്നത്. പല മാർഗങ്ങളും നമ്മൾ ചെയ്തു നോക്കിയിട്ടുണ്ടാകും. എന്നിട്ടും ഒരു മാറ്റവും ഉണ്ടാവില്ല. അതിനുള്ള ഒരു വഴി ഇവിടെ പറയാം. നമ്മുടെ വീട്ടിലൊക്കെ അധികവും കാണുന്ന കറുവയില നിങ്ങൾക്കറിയില്ലേ.

നമ്മളിത് ബിരിയാണി ഉണ്ടാക്കുമ്പോഴൊക്കെ അതിൽ മണത്തിന് വേണ്ടി ഇടാറുണ്ട്. കറുവയില ഉണക്കി അത് കത്തിച്ചാൽ നല്ല മണം ആയിരിക്കും. അതിന്റെ പുക മതി പ്രാണികളൊക്കെ ഓടിയൊളിക്കാൻ. അത് കത്തിച്ച് നിങ്ങൾ വീട്ടിനുള്ളിലൊക്കെ നടന്നാൽ അതിന്റെ ശക്തിയുള്ള പുകയേറ്റ് ചെറിയ ജീവികളായ കൊതുകും പ്രാണിയും ഒക്കെ ഇല്ലാതാകും. അതിൻറെ മണമൊന്നും ഇത്തരം ജീവികൾക്ക് പിടിക്കില്ല. എന്നാൽ നമുക്ക് ഇതിന്റെ മണം ഒരു പോസിറ്റീവ് എനർജി ഉണ്ടാക്കും. നമ്മൾ ക്ഷീണിച്ചിരിക്കുന്ന സമയത്തൊക്കെ ഇതിൻെറ മണമടിച്ചാൽ നല്ലൊരു ഉന്മേഷം കിട്ടും. രണ്ടോ മൂന്നോ ദിവസം ഇത് കത്തിച്ചാൽ പ്രാണികളൊന്നും ആ വഴിക്ക് തന്നെ വരില്ല.

ഇനി രണ്ടാമത്തെ ടിപ്സ് നോക്കാം. ഇത് ഈച്ചയെ ഇല്ലാതാക്കാനുള്ളതാണ്. നമ്മുടെ വീട് ഡെറ്റോൾ ഇട്ട് എത്ര തവണ തുടച്ച് വൃത്തിയാക്കിയാലും ഈച്ചകൾ വന്നുകൊണ്ടേയിരിക്കും എന്ന പരാതി എല്ലാ വീട്ടമ്മമാർക്കും ഉള്ളതാണ്. ശർക്കര ലായനിയിൽ യീസ്റ്റ് കലക്കിയും സ്പ്രേ ഉപയോഗിച്ചും കർപ്പൂരം കത്തിച്ചുമൊക്കെ ഒരു പരിധി വരെയേ ഈച്ചയെ തുരത്താൻ കഴിയൂ. ഇവിടെ എങ്ങനെയാണ് ഈച്ചയെ അകറ്റുന്നത് എന്ന് നോക്കാം.

ആദ്യം രണ്ട് ടേബിൾ സ്പൂൺ ഗ്രാമ്പൂ എടുക്കുക. അത് ഒരു മിനിട്ട് ചട്ടിയിൽ ഇട്ട് വറുത്തെടുക്കണം. വറുത്തെടുത്താൽ അതിന്റെ എണ്ണ പുറത്തു വന്നാൽ മാത്രമേ സുഗന്ധം വരികയുള്ളൂ. ഇനി വേണ്ടത് രണ്ടു ചെറുനാരങ്ങ ആണ്. ഓരോ നാരങ്ങയും മൂന്ന് കഷ്ണങ്ങളാക്കി റൗണ്ട് ആയി മുറിക്കുക. രണ്ട് നാരങ്ങയുടെയും അറ്റം മുറിക്കണം എന്നാൽ മാത്രമേ അത് നേരെ വെക്കാൻ കഴിയൂ അല്ലെങ്കിൽ ചരിഞ്ഞു പോകും. കട്ടിയുള്ള നാരങ്ങ ആണെങ്കിൽ ടേബിൾ ടോപ്പിൽ വെച്ച് ഒന്ന് ഉരുട്ടിയാൽ മതി.

അപ്പോഴേ അതിലെ നീര് ഇറങ്ങുകയുള്ളൂ. അതിന്റെ മണം വന്നാൽ മാത്രമേ ഈച്ചകൾ ആ പരിസരത്ത് വരാതെയാവൂ. ഇനി ഓരോ കഷണം നാരങ്ങയിലും നിറച്ചും വറുത്തെടുത്ത ഗ്രാമ്പൂവിന്റെ അറ്റം കുത്തിവെക്കുക. എന്നിട്ട് ഈച്ച വരുന്ന സ്ഥലങ്ങളായ ഡൈനിങ് ടേബിളിലും കിച്ചണിലെ ടേബിൾ ടോപ്പിലും ഒക്കെ ഒരു ബൗളിൽ ആക്കി വെക്കാം. ഇത് വെച്ചാൽ നമുക്ക് ഇതിന്റെ നല്ല സുഗന്ധവും കിട്ടും. കൂടാതെ നല്ല പോസിറ്റീവ് എനർജിയും ഉണ്ടാകും. എന്നാൽ ഈച്ച ഇതിന്റെ മണം കൊണ്ട് അതിന്റെ അടുത്തേക്ക് വരികയുമില്ല.

ഇനി മൂന്നാമത്തെ ടിപ്സ് നോക്കാം. ശത്രുക്കളെ കണ്ടാൽ ഓടിയൊളിക്കുന്ന സ്വഭാവമാണ് പല്ലിക്ക്, എന്നാൽ അത് പറ്റിയില്ലെങ്കിൽ തന്റെ വാല് മുറിച്ച് ശത്രുവിനെ കബളിപ്പിച്ച് രക്ഷപ്പെടുകയും ചെയ്യും. പല്ലികളെ തുരത്താൻ ഉള്ള ഒരു സ്പ്രേയെ പറ്റിയാണ് ഇവിടെ പറയുന്നത്.

ഇതിനു വേണ്ടത് ഒന്നര ടേബിൾ സ്പൂൺ കുരുമുളകും പകുതി സവാളയും ഒരു കൂട് വെളുത്തുള്ളിയും ഒന്നര കപ്പ് വെള്ളവുമാണ്. ആദ്യം തൊലി അടക്കം വെളുത്തുള്ളി ചതച്ചെടുക്കണം. നിങ്ങൾക്ക് കത്തി കൊണ്ടോ അല്ലെങ്കിൽ മിക്സിയുടെ ചെറിയ ജാറിലിട്ട് ഒന്ന് ചതച്ചെടുത്താൽ മതി. ഇനി സവാള ചെറുതായി അരിയുക. പിന്നെ കുരുമുളകും ചതച്ചെടുക്കുക. ഇനി ഗ്യാസ് ഓൺ ചെയ്ത് ഒരു പാത്രം വെച്ച് അതിൽ എടുത്തുവെച്ച വെള്ളമൊഴിക്കുക. വെള്ളം തിളച്ചാൽ ചതച്ച വെളുത്തുള്ളിയും കുരുമുളകും മുറിച്ച് വെച്ച സവാളയും ഇട്ട് കുറഞ്ഞ തീയിൽ 15 മിനിറ്റ് നല്ലവണ്ണം തിളയ്ക്കാൻ വെയ്ക്കുക. നന്നായി തിളച്ചാൽ അത് ബ്രൗൺ നിറമായി വരും.

അതിനുശേഷം ത൭ ഓഫ് ചെയ്ത് ഒരു പാത്രത്തിൽ അരിച്ചെടുക്കാം. എന്നിട്ട് അത് ചൂടാറാൻ വെച്ച് ഒരു സ്പ്രേ ബോട്ടിലിൽ ഒഴിക്കാം. പിന്നെ അത് തണുപ്പിക്കാൻ ഫ്രിഡ്ജിൽ വയ്ക്കണം. തണുപ്പുള്ള വെള്ളമൊക്കെ തട്ടിയാൽ പല്ലി വേഗം മരവിച്ചു പോകും. അതുകൊണ്ടാണ് ഇത് ഫ്രിഡ്ജിൽ വെച്ചിട്ട് ഉപയോഗിക്കാൻ പറയുന്നത്. തണുപ്പ് പല്ലിക്ക് സഹിക്കാൻ പറ്റില്ല. ഈ സ്പ്രേ അടിക്കുന്നതിന് മുമ്പ് എപ്പോഴും ഒന്നു തണുപ്പിക്കണം. ഇത് എയർ ഹോൾസിന്റെ അടുത്തും ട്യൂബ് ലൈറ്റിന്റെ അടുത്തൊക്കെ അടിക്കുക. പല്ലി ആ വഴിക്ക് വരില്ല. എല്ലാ വീട്ടമ്മമാർക്കും വളരെ ഉപകാരപ്രദമായ ടിപ്സുകളാണ് ഇവയൊക്കെ. ഇതൊന്നു പരീക്ഷിച്ചു നോക്കൂ.

Thanath Ruchi

Similar Posts