ചായക്കടയിൽ കിട്ടുന്ന അതേ രുചിയിൽ കിടിലൻ വെട്ടു കേക്ക് ഇനി നമുക്ക് വീട്ടിൽ ഉണ്ടാക്കാം
ചായക്കടയിൽ കിട്ടുന്ന അതേ രുചിയിൽ വെട്ടു കേക്ക് നമുക്ക് വീട്ടിൽ ഉണ്ടാക്കാം. നമ്മുടെ വീട്ടിൽ സാധാരണ ഉള്ള പേരുകൾ വെച്ച് തന്നെ നമുക്ക് രുചി ഉണ്ടാക്കിയെടുക്കാം അപ്പോൾ എങ്ങനെയാണ് ഉണ്ടാക്കുന്നത് നോക്കാം. ഒരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദ എടുക്കുക. ഈ മൈദ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. ഇതിലേക്ക് ഒരു ഒന്നര ടേബിൾസ്പൂൺ ഓളം വറുത്ത റവ ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പുംരണ്ടു നുള്ള് ബേക്കിംഗ് സോഡയും ചേർക്കുക.
നിങ്ങൾക്കും കളർ ആവശ്യമാണെങ്കിൽ ഒരു രണ്ടു നുള്ള് യെല്ലോ ഫുഡ് കളർ ചേർക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ സൺഫ്ലവർ ഓയിൽ ചേർത്ത് കൊടുത്തു നന്നായി യോജിപ്പിച്ചെടുക്കുക.ഒരു മിക്സിയുടെ ജാർ ലേക്ക് അരക്കപ്പ് പഞ്ചസാരയും ഒരു മുട്ട പൊട്ടിച്ചതും രണ്ട് ഏലക്കായും ഒരു ടീസ്പൂൺ വാനില എസൻസും ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക. ഈ മിശ്രിതം നമ്മൾ മാറ്റിവെച്ച മൈദ യിലേക്ക് ഒഴിച്ചു കൊടുക്കുക. ആവശ്യമെങ്കിൽ മൈദ ചേർത്ത് ചപ്പാത്തി മാവ് കുഴക്കുന്ന പോലെ നന്നായി കുഴച്ചെടുക്കുക. കുറച്ചു ഓയിൽ പുരട്ടി കൊടുത്തതിനുശേഷം നാലു മണിക്കൂർ ഇതൊന്നു അടച്ചു മാറ്റി വയ്ക്കുക.
നാലു മണിക്കൂറിനു ശേഷം ഈ മാവ് ഒന്നും റോൾ ചെയ്തു എടുക്കുക. അതിനുശേഷം വെട്ടുകേക്ക് എത്ര വലിപ്പത്തിൽ ആണ് വേണ്ടത് അതിനനുസരിച്ച് കട്ട് ചെയ്ത് എടുക്കുക. അതിനുശേഷം അതിന്റെ മുകളിൽ x പോലെ ഒന്ന് വെട്ടി കൊടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് അതിൽ ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ ചെറുതീയിൽ വെട്ടുകേക്ക് കരിഞ്ഞു പോവാതെ തിരിച്ചും മറിച്ചുമിട്ട് നമുക്ക് വെട്ടുകേക്ക് വറുത്തു കോരാം. നിങ്ങളെല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കണം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പി ആണിത്.
