ഹോട്ടലിൽ കിട്ടുന്ന അതേ ടേസ്റ്റിലുള്ള നല്ല കുറുകിയ മീൻ കറി അസാധ്യമായ രുചിയിൽ വീട്ടിൽ തയ്യാറാക്കാം

വീട്ടിൽ മീൻ കറി ഉണ്ടാകുമ്പോൾ പലപ്പോഴും ഹോട്ടലിലെ കുറുകിയ മീൻ കറി പോലെ ആയി കിട്ടാറില്ല. എന്നാൽ ഹോട്ടലിലെ രുചിയേക്കാളും വെല്ലുന്ന രുചിയിൽ മീൻ കറി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. ഇതിനായി ഒരു നെല്ലിക്ക വലിപ്പത്തിൽ വാളൻപുളി അരക്കപ്പ് വെള്ളത്തിൽ ഇട്ടു വയ്ക്കുക. ഇനിയൊരു മൺചട്ടി അടുപ്പത്ത് വെച്ച് ശേഷം ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇനി ഇതിലേക്ക് 15 ചെറിയ ഉള്ളി ചെറുതായി അരിഞ്ഞ് ചേർത്തു കൊടുക്കാം.

ചെറിയ ഉള്ളി ബ്രൗൺ നിറമാകുമ്പോൾ ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയുടെ പേസ്റ്റ് ചേർത്ത് കൊടുക്കാം. അരച്ചുവെച്ച പേസ്റ്റിന്റെ പകുതിയാണ് ഇതിലേക്ക് ഇട്ടു കൊടുക്കേണ്ടത്. ഒന്നിളക്കി ശേഷം ഇതിലേക്ക് രണ്ട് തക്കാളി അരിഞ്ഞത് ചേർത്ത് കൊടുക്കാം. കാൽ കപ്പ് വെള്ളവും ചേർത്ത് നാലഞ്ച് മിനിറ്റ് ഒരു മീഡിയം ഫ്ലെയിമിൽ അടച്ചുവെച്ച് വേവിക്കാം. വെള്ളം നന്നായി വറ്റി വരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യാം. ഇതിനെ നന്നായിട്ട് ഒന്ന് പേസ്റ്റാക്കി എടുക്കണം.

ഇതിനായി കാൽ കാൽ കപ്പ് വെള്ളവും കൂടെ ചേർത്ത് ഒന്ന് അരച്ചെടുക്കാം. ഇനി ഒരു മൺചട്ടി അടുപ്പത്തുവെച്ച ശേഷം അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. മീഡിയം ഫ്ലെയിമിൽ ഇട്ട ശേഷം ഒരു നുള്ളു ഉലുവയും പെരുംജീരകവും ചേർക്കാം. അല്പം പെരുംജീരകവും ചേർക്കാം.ഇനി ഇതിലേക്ക് നേരത്തെ മാറ്റിവെച്ച വെളുത്തുള്ളി പേസ്റ്റും, ചെറിയ ഉള്ളിയും ചേർത്ത് വഴറ്റുക. ഇനി ഇതിലേക്ക് വേണ്ട മസാലകൾ ചേർത്ത് കൊടുക്കാം. ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടിയും ചേർക്കുക.
എരിവ് കൂടുതൽ വേണമെങ്കിൽ കൂടുതൽ മുളകുപൊടി ചേർത്ത് കൊടുക്കാവുന്നതാണ്.

ഇനി ഇതിലേക്ക് ഒരു കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും, അര ടീസ്പൂൺ മല്ലിപ്പൊടിയും ചേർത്തു കൊടുക്കാം. ഇതിനെ ചെറുതീയിൽ വെച്ച് രണ്ട് മിനിറ്റ് ചൂടാക്കിയെടുക്കാം. മസാലയുടെ ഒരു പച്ചമണം മാറാൻ ആയിട്ട് ഇങ്ങനെ ചെയ്യുന്നത്. ത൭ കൂട്ടി വെച്ചാൽ മസാല കരിഞ്ഞു പോകും. ഇനി ഇതിലേക്ക് നേരത്തെ അരച്ചുവെച്ച പേസ്റ്റ് ചേർത്തു കൊടുക്കാം. ഇത് നന്നായി മിക്സ് ആക്കിയ ശേഷം ഇതിലേക്ക് അര കപ്പ് ചൂടുവെള്ളം ഒഴിച്ചുകൊടുക്കാം. കൂടുതൽ കറി ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ഒഴിച്ചു കൊടുക്കാം. ഇനി ഇതിലേക്ക് നേരത്തെ എടുത്തു വച്ചിരിക്കുന്ന പുളി നന്നായി പിഴിഞ്ഞ് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം.

ഇത് നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് മീൻ ഇട്ടുകൊടുക്കാം. ഇനി ത൭ ഒരു മീഡിയം ഫ്ലെയിമിൽ വച്ചിട്ട് മീൻ ഒന്ന് വെന്ത് കിട്ടുന്നത് വരെ അടച്ചുവെച്ച് വേവിക്കാം. ഒരു 10 മിനിറ്റിനു ശേഷം ഇനി ഇതിലേക്ക് അല്പം കറിവേപ്പില ചേർത്ത് കൊടുക്കാം. അവസാനമായി ഒരു പാൻ ചൂടാക്കി അതിലേക്ക് അല്പം വെളിച്ചെണ്ണ ചേർത്ത ശേഷം ഒരു നാല് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം. ഇത് ചെറിയൊരു ബ്രൗൺ നിറം ആകുമ്പോഴേക്കും ഇതിലേക്ക് അല്പം കറിവേപ്പില ചേർത്ത് കൊടുക്കാം. ഇത് നെ കറിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ഇനി അല്പസമയം അടച്ചുവെച്ച ശേഷം ഉപയോഗിക്കാം. ഉറപ്പായും നിങ്ങൾക്ക് എല്ലാവർക്കും ഏറെ ഇഷ്ടമാകും.

Thanath Ruchi

Similar Posts