ഇഡലിക്ക് മാവ് അരക്കുമ്പോൾ പതഞ്ഞു പൊങ്ങാനും പഞ്ഞിക്കെട്ട് പോലെ ആവാനും ഐസ് കൊണ്ട് ഒരു എളുപ്പവഴി
നമ്മൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണ് ദോശ അല്ലെങ്കിൽ ഇഡലി. നമ്മുടെ വീടുകളിൽ പലപ്പോഴും ഇഡലി ഉണ്ടാക്കുമ്പോൾ നല്ല സോഫ്റ്റ് ആയി കിട്ടാറില്ല. ഇഡലി മാവ് നല്ലതുപോലെ പൊങ്ങി വരാനും നല്ല സോഫ്റ്റ് ആയി കിട്ടാനും മാവരയ്ക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ഇതിനുവേണ്ടി ഒരു കപ്പ് പച്ചരിയും,കാൽകപ്പ് ഉഴുന്നും, കാൽ ടീസ്പൂൺ ഉലുവയും എടുത്ത് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം കുതിരാൻ ആയിട്ട് വെള്ളം ഒഴിച്ച് വയ്ക്കാം.
ഇനി ഇതിനെ ഒരു മൂന്നു മണിക്കൂർ അടച്ച് ഫ്രിഡ്ജിൽ വയ്ക്കണം. ഈയൊരു സമയം കൊണ്ട് തന്നെ ഇത് നന്നായി കുതിർന്നു വരുന്നതാണ്. ഇനി അരക്കപ്പ് ചോറ് ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് രണ്ട് ഐസ് ക്യൂബ് ആണ്. അതിനുശേഷം കുതിർത്ത അരിയും ,ഉഴുന്നും, ഉലുവയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കാം. ഇത് നല്ലതുപോലെ തണുത്തിരിക്കുന്നതിനാൽ നന്നായിട്ട് പതഞ്ഞു വരും. ഇനി ഈ അരച്ച മാവിനെ വേറൊരു പാത്രത്തിലേക്ക് മാറ്റാം.മാവ് നല്ലതുപോലെ പുളിച്ചു പൊങ്ങി വരാൻ ആയിട്ട് ഒരു കുക്കറിൽ ചെറുതീയിൽ ഈ പാത്രത്തോടെ അടുപ്പത്ത് വയ്ക്കാം.
കുക്കറിലേക്ക് ഒരു തട്ട് വെച്ച് കൊടുത്ത ശേഷം ഇതിനു മുകളിലേക്ക് മാവൊഴിച്ച് വെച്ച പാത്രം അടച്ചുവെച്ച ശേഷം കുക്കറും അടച്ചു വയ്ക്കാം. അതിനുശേഷം ഫ്ലെയിം ഓഫ് ചെയ്ത അഞ്ചുമണിക്കൂർ നേരം അങ്ങനെ തന്നെ വയ്ക്കണം. അഞ്ചു മണിക്കൂറിനു ശേഷം കുക്കർ തുറക്കുമ്പോൾ നമുക്ക് നല്ല പതഞ്ഞു പൊങ്ങിയ മാവ് കിട്ടുന്നതാണ് .ഇനി ഇതിലേക്ക് ഉപ്പും ചേർത്ത് സാധാരണ ഇഡ്ഡലി ചുട്ടെടുക്കുന്നത് പോലെ തന്നെ നല്ല സോഫ്റ്റ് ആയിട്ടുള്ള ഇഡ്ഡലി ചുട്ടെടുക്കാം.കൂടുതൽ അറിയാം.
https://www.youtube.com/watch?v=NtuQOEUj6PQ
