കണ്ണ് നിറയാതെ ഉള്ളിയും, സവാളയും ഇനി എത്ര വേണമെങ്കിലും അരിയാം; വീട്ടിൽ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു വഴി
നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്ന മിക്ക വിഭവങ്ങളിലും വേണ്ടപ്പെട്ട ഒന്നാണ് ഉള്ളി. ഉള്ളി അരിയുന്നത് മിക്കവർക്കും ഒരു മെനക്കെട്ട ഒരു ജോലി തന്നെയാണ്. അതിന് കാരണം ഉള്ളി അരിയുമ്പോൾ കണ്ണ് എരിയും എന്നുള്ളതാണ്. എന്നാൽ കണ്ണെരിയാതെ ഉള്ളി വളരെ എളുപ്പത്തിൽ അരിയാനായി പല മാർഗങ്ങളും നമ്മൾ ചെയ്തു പരീക്ഷിച്ചിട്ടുണ്ടാവും.
എന്നാൽ ഇതൊന്നും പലർക്കും ഫലപ്രദമാകാറുമില്ല. ഉള്ളി മുറിക്കുമ്പോൾ നമ്മുടെ കണ്ണിൽ നിന്നും കണ്ണുനീർ വരാൻ കാരണമാകുന്ന പ്രൊപനേതിയല്‍ എസ്ഓക്‌സൈഡ് ആണ് കാരണക്കാരൻ. അപ്പോൾ ഉള്ളി മുറിക്കുമ്പോൾ കണ്ണ് നിറയുക എന്നുള്ളത് സാധാരണയായ കാര്യമാണ്. ഉള്ളി മുറിക്കാൻ മൂർച്ചയുള്ള കത്തി ആദ്യം തന്നെ ഉപയോഗിക്കുക. ഉള്ളി രണ്ടായിട്ട് മുറിച്ച ശേഷം താഴേക്ക് കമഴ്ത്തി വയ്ക്കണം .ഒരു കഷണം മുറിച്ചതിനു ശേഷം അടുത്തതും മലർത്തി വയ്ക്കുക.
ഉള്ളി അരിയുമ്പോൾ കുറച്ച് സമയം ഫ്രിഡ്ജിൽ വച്ചിട്ട് മുറിക്കുകയാണെങ്കിൽ ഇതിനെ തടയാനാകും. അതുപോലെതന്നെ ഉള്ളി മുറിക്കുമ്പോൾ കണ്ണട വയ്ക്കാറുണ്ട് ചിലർ. ഇതും കണ്ണ് എരിയുന്നത് തടയാൻ ഫലപ്രദവും ഏറ്റവും എളുപ്പമായ മാർഗവും ആണ്.
