ഈ രീതിയിൽ ഉറ ഇല്ലാതെ ഇനി കട്ട തൈര് തയ്യാറാക്കാം..!! ഇങ്ങനെ മാത്രം ചെയ്താൽ മതി..!!

പാലുല്പന്നങ്ങൾ നമുക്കെല്ലാവർക്കും ഇഷ്ടമാണ്. മിക്ക ആളുകൾക്കും നല്ല കട്ട തൈര് ഇഷ്ടമായിരിക്കും. നല്ല കട്ട തൈര് ചേർത്ത ചോറ് കഴിക്കുന്നത് ഇഷ്ടമുള്ള ഒരുപാട് പേരാണ് ഉള്ളത്. കൂടാതെ മോരു കാച്ചിയത് ഉപയോഗിക്കുന്നവരും ഏറെയാണ്. ഇങ്ങനെ തൈര് ഇഷ്ടമുള്ള ആളുകൾക്ക്ചില സമയങ്ങളിൽ തൈര് ലഭിക്കാതെ പോകുന്നുണ്ട്.

അല്പം ഉറ ഉപയോഗിച്ച് തൈര് ഉണ്ടാക്കുന്ന രീതി എല്ലാ ആളുകൾക്കും പരിചയമുള്ളതായിരിക്കും. എന്നാൽ ഉറ ലഭിക്കാത്ത സാഹചര്യങ്ങളിൽ തൈര് ഉണ്ടാക്കുന്ന വിദ്യ മിക്ക ആളുകൾക്കും അറിവുണ്ടാകില്ല. അതിനാൽ തന്നെ നമ്മുടെ വീട്ടിലുള്ള വസ്തുക്കൾ തന്നെ ഉപയോഗിച്ച് ഒരു മായവും ചേർക്കാതെ തന്നെ നല്ല കട്ട തൈര് തയ്യാറാക്കിയെടുക്കുന്ന വഴിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി നമുക്ക് പാൽ തിളപ്പിച്ച്‌ എടുക്കണം.

ഇതിനായി തെരഞ്ഞെടുക്കുന്ന പാൽ “ഫുൾ ക്രീം മിൽക്ക് ” ആയിരിക്കണം. എന്നാൽ മാത്രമേ നല്ല കട്ട തൈര് ലഭിക്കുകയുള്ളൂ. ഇനി ഈ പാൽ തിളപ്പിക്കുക. പാൽ തിളച്ചതിനുശേഷം ഇളം ചൂട് ആകുന്നത് തണുപ്പിക്കുക. തൈര് ഉണ്ടാക്കുന്നതിന് ഇളംചൂടുപാൽ ആണ് ഏറ്റവും നല്ലത്. ഇനി ഇത് ഒരു ബൗളുകളിലേക്ക് മാറ്റുക. അതിനുശേഷം മൂന്ന് രീതിയിൽ കട്ടത്തൈര് തയ്യാറാക്കാൻ സാധിക്കും.

ആദ്യത്തെ രീതിയിൽ ബൗളിലേക്ക് മാറ്റിയ പാലിലേക്ക് കറിക്ക് ഉപയോഗിക്കുന്ന പച്ചമുളക് രണ്ടെണ്ണം ഇറക്കി വെച്ചു കൊടുക്കുക. മറ്റൊരു ബൗളിൽ ഇതേരീതിയിൽ പാലിലേക്ക് വറ്റൽ മുളക് രണ്ടെണ്ണം ഇറക്കി വച്ച് കൊടുക്കുക. മൂന്നാമത്തെ രീതിയിൽ പാലിലേക്ക് ചെറുനാരങ്ങാനീര് ആണ് ചേർത്തു കൊടുക്കുന്നത്. ഈ മൂന്നു രീതികളിലും കട്ടത്തൈര് നമുക്ക് ലഭിക്കുന്നതാണ്.

മേൽപ്പറഞ്ഞ രീതിയിൽ തയ്യാറാക്കിയതിനുശേഷം പാത്രങ്ങൾ അടച്ചുവെക്കുക. ഇനി ഇവ 24 മണിക്കൂർ അനക്കാതെ വയ്ക്കുക. ശേഷം നോക്കിയാൽ കട്ട തൈര് ആയിരിക്കുന്നത് കാണാൻ സാധിക്കും. ഇങ്ങനെ യാതൊരു രാസവസ്തുക്കളും കൂടാതെ കട്ട തൈര് നമുക്ക് തയ്യാറാക്കാൻ സാധിക്കും. ഇതെല്ലാവർക്കും ഉപകരിക്കുന്നതാണ്.

Thanath Ruchi

Similar Posts