പണം ചെലവഴിക്കേണ്ട; ഇനി നെയ്യ് വീട്ടിൽ ഉണ്ടാക്കാം..!! ഇങ്ങനെ മാത്രം ചെയ്താൽ മതി..!!

കേരളീയരായ നമുക്ക് എല്ലാവർക്കും ഭക്ഷണപദാർത്ഥങ്ങളിൽ നെയ്യുടെ സ്ഥാനം വളരെ വലുതാണ്. ഭക്ഷണ വസ്തുക്കൾക്ക് രുചിയും മണവും കൂട്ടുന്നതിന് നെയ്യ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നമ്മൾ സാധാരണ നെയ്യ് ഉപയോഗിച്ചുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുന്നതിന് നെയ്യ് പുറമേനിന്ന് വാങ്ങുകയാണ് ചെയ്യാറുള്ളത്. യഥാർത്ഥത്തിൽ നെയ്യ് തയ്യാറാക്കി എടുക്കുന്നത് പാൽ കടഞ്ഞാണ്.

എന്നാൽ ഇങ്ങനെ വളരെ നാളുകൾ കാത്തിരുന്ന് പാൽ കടഞ്ഞ് നെയ്യ് ഉണ്ടാക്കിയെടുക്കാൻ ഇന്നത്തെ ആളുകൾക്ക് സമയമില്ലാത്തതിനാൽ നേരെ മാർക്കറ്റിൽ നിന്നാണ് നെയ്യ് വാങ്ങാറുള്ളത്. എന്നാൽ വീട്ടിൽ തന്നെ നെയ്യ് എളുപ്പത്തിൽ തയ്യാറാക്കാം. ഇതിനായി ആദ്യം പാൽ തിളപ്പിക്കുക. പാൽ തിളപ്പിച്ച് മാറ്റി വച്ചാൽ പിറ്റേദിവസം ഇവ എടുക്കുമ്പോൾ ഇതിൽ വരുന്ന പാട ശേഖരിച്ചു വെക്കുക. ഇങ്ങനെ കുറച്ച് ദിവസങ്ങൾ ശേഖരിച്ച് വെച്ച പാൽ പാട ഫ്രീസറിൽ വയ്ക്കുക. നെയ്യ് ഉണ്ടാക്കാൻ തെരഞ്ഞെടുക്കുന്ന ദിവസത്തിന്റെ തലേദിവസം ഇത് ഫ്രീസറിൽ നിന്നും ഫ്രിഡ്ജിലേക്ക് മാറ്റുക.

അതിനുശേഷം ഇത് പുറത്തെടുത്തു മിക്സിയുടെ ജാറിൽ ഇട്ട് അല്പം തണുത്ത വെള്ളം ഒഴിച്ച് അടിച്ചെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഇതിനു മുകളിൽ ബട്ടർ ഉണ്ടാകുന്നത് കാണാൻ സാധിക്കും. ഇത് കോരിയെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഇതിൽ തവി അമർത്തി ബട്ടർ ക്ലീൻ ആക്കുക. അതിനുശേഷം ഇത് ഒരു ചീനച്ചട്ടിയിലേക്ക് മാറ്റി അല്പം വെള്ളം കൂടി ഒഴിച്ച്, ലോ ഫ്ലെയിമിൽ വച്ച് നന്നായി ഇളക്കുക. നെയ്യ് വളരേ പെട്ടെന്ന് തയ്യാറാകും. നെയ്യുടെ മൂപ്പ് അറിയുന്നതിനു വേണ്ടി കറിവേപ്പില ഇട്ട് നോക്കാവുന്നതാണ്. ഇത് എല്ലാവരും പരീക്ഷിച്ചു നോക്കൂ. എല്ലാവർക്കും ഉപകാരപ്പെടും.

Thanath Ruchi

Similar Posts