ദോശ ഇനി തലേന്ന് അരച്ച് വയ്‌ക്കേണ്ട ഇൻസ്റ്റന്റ് ആയി റവ ദോശ വളരെ എളുപ്പത്തിൽ തയ്യാറാക്കാം
പ്രഭാത ഭക്ഷണം എന്നുള്ളത് നമുക്ക് ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ്. പ്രഭാതഭക്ഷണം എപ്പോഴും രാജാവിനെപ്പോലെ കഴിക്കണം എന്ന് പറഞ്ഞു കേൾക്കാറുണ്ട്. ഒരു ദിവസത്തെ ഊർജ്ജം മുഴുവൻ നമുക്ക് ഈ ഒരു ബ്രേക്ക്ഫാസ്റ്റ് നിന്നാണ് ലഭിക്കുന്നത്.
എന്നും കഴിച്ച് ശീലിച്ച സാധാരണ ദോശ അപ്പം ഇടിയപ്പം എന്നതിൽ നിന്നും വ്യത്യസ്തമായി ഇന്ന് തയ്യാറാക്കാൻ പോകുന്നത് ഒരു റവദോശ ആണ്. ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത ഇത് നിങ്ങൾക്ക് ബാറ്റർ തയ്യാറാക്കി 10 മിനിറ്റിനുള്ളിൽ തന്നെ ഉപയോഗിക്കാവുന്നതാണ്. സാധാരണ ദോശ നമ്മൾ ഏഴു എട്ടു മണിക്കൂർ വച്ചതിനു ശേഷം ആണ് ഉപയോഗിക്കുന്നത്. എന്നാൽ ഇതിന് അതിൻറെ ആവശ്യമില്ല. നമുക്ക് പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാം.
ഇതിലേക്ക് റോസ്റ്റഡ് റവ, അരിപ്പൊടി എന്നിവ ചേർക്കാം. ടെസ്റ്റിനായി അല്പം സവാള, മുളക്, കറിവേപ്പില ആവശ്യമെങ്കിൽ മല്ലിയില കൂടി ചേർക്കാം. പിന്നീട് ഇതിലേക്ക് ഒഴിക്കേണ്ട വെള്ളത്തിൻറെ അളവ് ആണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. അപ്പോൾ തയ്യാറാക്കുന്ന വിധം അറിയാം. രുചികരമാണ് എന്ന് മാത്രമല്ല എളുപ്പത്തിൽ പാചകം ചെയ്യാനും ഇത് ഏറെ സഹായിക്കും.
