അരി കുതിർക്കാതെയും അരക്കാതെയും ഇനി 3 മിനിട്ടു കൊണ്ട് ക്രിസ്പിയായ ദോശ
ക്രിസ്പിയായ ദോശ ഉണ്ടാക്കാൻ ഇനി നിമിഷങ്ങളേ വേണ്ടൂ. വളരെ ഈസിയായി പ്രധാനമായും റവ കൊണ്ടാണ് ഈ ദോശ ഉണ്ടാക്കുന്നത്. 3 മിനിട്ട് കൊണ്ട് തയ്യാറാക്കുന്ന ഈ ദോശയുടെ റെസിപ്പി നോക്കാം. 1 കപ്പ് റവയാണ് ഇതിന് വേണ്ടത്. അതൊരു പാത്രത്തിലിട്ട് അതിൽ 2 ടേബിൾ സ്പൂൺ ഗോതമ്പ് പൊടി ഇടുക. അത് രണ്ടും നന്നായി മിക്സാക്കുക. എന്നിട്ട് പൊടിച്ചെടുക്കണം. ഇത് നൈസായി പൊടിയണമെന്നില്ല.
എന്നിട്ട് ഇതിൽ കാൽ കപ്പ് തൈര് ഒഴിക്കുക. പുളിയില്ലാത്ത തൈരാണ് ഇതിന് വേണ്ടത്. അതൊരു സ്പൂൺ കൊണ്ട് മിക്സ് ചെയ്യുക. ഇനി ആവശ്യത്തിന് വെള്ളവും ഒഴിച്ച് യോജിപ്പിക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു നുള്ള് സോഡപ്പൊടിയും ചേർത്ത് സ്പൂൺ വെച്ച് ഇളക്കുക.
ഇനി ഇത് റെസ്റ്റ് ചെയ്യുകയൊന്നും വേണ്ട, അപ്പോൾ തന്നെ ചുട്ടെടുക്കാം. ഒരു പാൻ ചൂടാക്കി ഒരു സ്പൂൺ മാവ് ഒഴിക്കുക. അത് നൈസായി പരത്തുക. മീഡിയം ഫ്ലയ്മിൽ വെച്ച് ചുട്ടെടുക്കാം. മുകളിൽ പശുനെയ്യ് എല്ലായിടത്തും പുരട്ടാം. എന്നിട്ട് പ്ലേറ്റിലേക്കിടാം. അങ്ങനെ ക്രിസ്പിയായ ദോശ ഇവിടെ റെഡിയായി. ഇത് വെറുതെ കഴിക്കാനും സാമ്പാറും ചട്ണിയുടെ കൂടെയുമൊക്കെ കഴിക്കാൻ നല്ല രുചിയായിരിക്കും.
