|

ഇതാണ് മക്കളെ ട്രിക്ക്.!! ചപ്പാത്തി ഉണ്ടാക്കാൻ ഒരു എളുപ്പവഴി; ആരും ഇതുവരെ ചെയ്തു കാണില്ല ഇങ്ങനെയുള്ള ഐഡിയകൾ

ചപ്പാത്തി പരത്തി പരത്തി മടുത്തോ.. എന്നാൽ ഇനി ചപ്പാത്തി കുറെ ഉണ്ടാക്കി വിഷമിക്കേണ്ട. അതിനൊരു എളുപ്പവഴി ഉണ്ട്. ഈസി ആയി ചപ്പാത്തികൾ ഉണ്ടാക്കാം അതും വളരെ നൈസ് ആയിട്ട്. ഇതിനു സാധാരണ ചപ്പാത്തി മാവ് കുഴക്കുന്ന പോലെ തന്നെ ചപ്പാത്തി മാവ് കുഴച്ചെടുക്കാം. അതിനായി നമ്മുക്ക് വേണ്ടത് 2 കപ്പ് ഗോതമ്പ് പൊടിയും 1 കപ്പ് മൈദയും ആണ്. അത് ആവശ്യമായ വെള്ളം ചേർത്ത് കുഴച്ചു എടുക്കുക.

അതിലേയ്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഇട്ട് കുഴച്ചു മാറ്റി വെക്കാം ഒരു 5 മിനിറ്റ് കുഴച്ചു മാറ്റി വച്ച മാവ് ഇനി പരത്തി എടുക്കണം. പക്ഷെ ഇവിടെ ആണ് ഒരു ചെറിയ ടിപ്പ് പ്രയോഗിക്കേണ്ടത്. മാവ് ചെറിയ ഉരുളകളായി മാറ്റുക. നമ്മൾ ഇനി നാല് ലയർ ഉള്ള ഓരോ സെറ്റ് ആയി ചപ്പാത്തിയെ മാറ്റുന്നുണ്ട്.

ആദ്യത്തെ സെറ്റ് ഉണ്ടാക്കാൻ ഒന്ന് ചപ്പാത്തി പൂരിയുടെ വട്ടത്തിൽ പരത്തി അതിന് മുകളിൽ ഓയിൽ സ്പ്രെഡ് ചെയ്ത് അതിൽ അല്പം പൊടി കൂടി തൂവി ഒന്നിന് മുകളിൽ ഒന്നായി അടുക്കി വച്ച് പരത്തി എടുക്കാം. വളരെ നൈസ് ആയി വലുപ്പത്തിൽ പരത്താം. ഇനി ചപ്പാത്തി ചുട്ടെടുക്കാം. ഒന്ന് കുക്ക് ആയി വന്നാൽ നമ്മുക്ക് ലയർ വിടുവിച്ചു എടുത്ത് ഓരോന്നായി ചുട്ടെടുക്കാം. ഇങ്ങനെ ബാക്കി ചപ്പാത്തികൾ കൂടി ചുട്ട് മാറ്റാം.

Thanath Ruchi

Similar Posts