5 മിനിറ്റു കൊണ്ട് രുചികരമായ ഈസി കടല കറി നമുക്ക് തയ്യാറാക്കാം എല്ലാവർക്കും ഒരുപോലെ ഇഷ്ടമാകും

5 മിനിറ്റു കൊണ്ട് രുചികരമായ ഈസി കടല കറി നമുക്ക് തയ്യാറാക്കാം എല്ലാവർക്കും ഒരുപോലെ ഇഷ്ടമാകും. കടല ആദ്യം തന്നെ നമുക്ക് വെള്ളത്തിൽ ഇട്ടു വയ്ക്കാം.

ശേഷം നമുക്ക് കുക്കെറിൽ ഇടാം. ഇതിലേക്ക് നമുക്ക് സവാള ചേർത്ത് കൊടുക്കാം. ഇനി ചേർക്കുന്നത് ഇഞ്ചി വെളുത്തുള്ളി ആണ്. അതിനു ശേഷം പൊടികൾ ചേർക്കാം. മഞ്ഞ പൊടി ചേർക്കുക. അതിനു ശേഷം വെള്ളം ഒഴിക്കാം. കുക്കറിൽ ഇത് എല്ലാം ചേർത്തതിന് ശേഷം അടച്ചു വയ്ക്കാം. വിസിൽ വരുന്നതു വരെ വെയിറ്റ് ചെയ്യാം. അതിനു ശേഷം ഇത് തുറക്കാം. ഒരു പാൻ ചൂടാക്കാം. അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. ശേഷം കടുക് പൊട്ടിക്കാം. കൂടെ കറിവേപ്പിലയും ചേർത്ത് കൊടുക്കാം. ഇനി ചേർക്കുന്നത് മല്ലി പൊടി മുളക് പൊടി ഗരം മസാല കൂടി ചേർത്ത് കൊടുക്കാം. ഇത് എല്ലാം നന്നായി മിക്സ് ചെയ്തതിനു ശേഷം നമുക്ക് ഇത് വേവിച്ചു വച്ച കടലയിലേക്ക് ചേർത്ത് കൊടുക്കാം. ഇത് ഇനി ആവശ്യത്തിന് വെള്ളം വറ്റി വരുമ്പോൾ വാങ്ങാം.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →