വേനൽച്ചൂടിനൊരു ഹെൽത്തി ടേസ്റ്റി മിൽക്ക്ഷേക്ക്‌ ആയാലോ? ടേസ്റ്റി banana dates carrot milkshake

വേനൽച്ചൂടിനൊരു ഹെൽത്തി ടേസ്റ്റി മിൽക്ക്ഷേക്ക്‌ ആയാലോ? ടേസ്റ്റി banana dates carrot milkshake. ഇതിനായി നമുക്ക് ചെറു പഴം ആണ് ആദ്യം എടുക്കേണ്ടത്.

ഒരു മിക്സയുടെ ജാറിലേക്ക് നമുക്ക് ചെറുപഴം അരിഞ്ഞു ഇട്ടു കൊടുക്കാം. നേന്ത്ര പഴം ആണ് താല്പര്യം എങ്കിൽ അനഗ്നെ ആയാലും ഇട്ടു കൊടുത്താൽ മതി. ഇനി അടുത്തതായി നമുക്ക് ചേർക്കാൻ ഉള്ളത് ക്യാരറ്റ് ആണ്. ഇത് തൊലി കളഞ്ഞു ചെറുതായിട്ട അരിഞ്ഞു ഇട്ടു കൊടുക്കാം. ഇത് വേണ്ടനെകിൽ ഒഴിവാക്കാം. ഇനി ചേർക്കുന്നത് ഈന്തപഴം ആണ്. ഇത് ഇഷ്ടമുള്ള അത്ര ചേർക്കാം. കുതിര്ത്തും ചേർക്കാം. അല്ലാതെ ഡയറക്റ്റ് ആയിട്ട് ചേർത്ത് കൊടുക്കാം. ശേഷം നമുക്ക് പഞ്ചസാര ചേർത്ത് കൊടുക്കാം. ഇല്ലെങ്കിൽ തേൻ ആയാലും മതി. ഇനി അൽപ്പം പാൽ ഒഴിച്ച് അടിച്ചു എടുക്കാം. അരഞ്ഞു വരുമ്പോൾ നമുക്ക് വീണ്ടും പാലും ബൂസ്റ്റ് പൊടിയും ചേർക്കാം. ഇത് ചെക്കർക്കുമ്പോൾ രുചി കൂടും. അങ്ങനെ ഇത് നല്ല രീതിയിൽ അടിച്ചു എടുക്കുമ്പോൾ ഷേക്ക് റെഡി.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →