ചോക്ലേറ്റ് മിൽക്ക് ഷേക്ക് കൊതിയന്മാർ അറിയാൻ ഇനി പുറത്തു നിന്ന് വാങ്ങേണ്ട വീട്ടിൽ ഉണ്ടാക്കാം

ചോക്ലേറ്റ് മിൽക്ക്ഷേക്ക് കൊതിയന്മാർ അറിയാൻ ഇനി പുറത്തു നിന്ന് വാങ്ങേണ്ട വീട്ടിൽ ഉണ്ടാക്കാം. മിൽക്ക് ഷേക്ക് ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാവുകയില്ല.

നമ്മളിൽ പലരും ഇത് കൊതിയോടെ കുടിക്കുന്നവർ ആണ്. പല തരത്തിലുള്ള മിൽക്ക് ഷേക്ക് ഉണ്ട്. ഇന്ന് ചോക്ലേറ്റ് മിൽക്ക് ഷേക്ക് ആണ് പറയുന്നത്. ഇതിനായി നമുക്ക്
പാൽ നല്ല പോലെ തണുപ്പിച്ചു എടുക്കണം. എപ്പോഴും നല്ല കട്ടിയുള്ള പാൽ തിരഞ്ഞെടുക്കുന്നതു ആണ് നല്ലതു. അത് കൊണ്ട് ഫ്രീസറിൽ വച്ച് തണുപ്പിക്കാം. ഇനി നമുക്ക് ഇത് മിക്സിയുട ഈജാറിൽ ഇട്ടു കൊടുക്കാം. ഇനി ചേർക്കുന്നത് ഐസ് ക്രീം ആണ്. ഇവിടെ 2 തരം ഐസ് ക്രീം ആണ് എടുത്തിരിക്കുന്നത്. ഒന്ന് ചോക്ലേറ്റ് ഐസ്ക്രീം മറ്റൊന്ന് വാനില ഐസ്ക്രീം. ഇതിൽ ഒന്ന് എടുത്താലും മതിയാകും. ഇത് കൂടാതെ ചോക്ലേറ്റ് സിറപ്പ് ചേർത്ത് കൊടുക്കാം. മധുരത്തിനായി പഞ്ചസാരയും ചേർത്ത് കൊടുക്കാം. ഇത് എല്ലാം ചേർത്തതിന് ശേഷം നമുക്ക് മിക്സിയിൽ ഒന്ന് അടിച്ചു എടുക്കാം. ഇനി ഗ്ലാസിന്റെ സൈഡിലേക്ക് സിറപ്പ് ഒഴിച്ച് മിൽക്ക് ഷേക്ക് ഒഴിച്ച് കൊടുക്കാം.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →