വളരെ എളുപ്പത്തിൽ ഇന്ത്യൻ സ്റ്റൈൽ പാസ്ത തയ്യാറാക്കാം അതീവ രുചി തന്നെ എല്ലാവർക്കും ഇഷ്ടമാകും

വളരെ എളുപ്പത്തിൽ ഇന്ത്യൻ സ്റ്റൈൽ പാസ്ത തയ്യാറാക്കാം അതീവ രുചി തന്നെ എല്ലാവർക്കും ഇഷ്ടമാകും. പാസ്ത വേവിച്ചു എടുക്കാം.

ശേഷം വെള്ളത്തിൽ കഴുകി സെറ്റ് ആക്കാൻ ആയി വയ്ക്കാം. ഇനി പാൻ ചൂടാക്കാം. അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കാം. ശേഷം സവാള ചേർത്ത് കൊടുക്കാം. ഇനി ചേർക്കുന്നത് ഇഞ്ചി വെളുത്തുള്ളി ആണ്. ഇത് നല്ല രീതിയിൽ മിക്സ് ആയി വരട്ടെ. ഇത് ഒന്ന് വഴണ്ട് വരുമ്പോൾ നമുക്ക് തക്കാളി ചേർത്ത് കൊടുക്കാം. ഇതും നല്ല രീതിയിൽ വെന്തു ഉടഞ്ഞു വരണം. ഇനി പൊടികൾ ചേർക്കാം. മുളക് പൊടിയും മല്ലി പൊടിയും ആണ് ചേർത്ത് കൊടുക്കുന്നത്. ഇത് മിക്സ് ചെയ്യാം. പച്ച മണം മാറട്ടെ. ശേഷം നമുക്ക് ടൊമാറ്റോ സോസ് ചേർത്ത് കൊടുക്കാം. ഇനി ബട്ടർ ചേർത്ത് കൊടുക്കാം. ഇത് എല്ലാം മിക്സ് ആവട്ടെ. ശേഷം വേവിച്ചു വച്ച പാസ്ത ഇട്ടു കൊടുക്കാം. ഇത് എല്ലാം മിക്സ് ആവട്ടെ. ഇനി നിങ്ങൾക്ക് താല്പര്യം ഉണ്ട്നെകിൽ അൽപ്പം മല്ലിയില കൂടി ചേർക്കാം.

Thanath Ruchi

Similar Posts