ബീഫും ചിക്കനും ഒന്നുമില്ലെങ്കിലും കപ്പ ഒരു തവണ ഇതു പോലെ ചെയ്ത് നോക്കൂ സൂപ്പർ ടേസ്റ്റി കപ്പ

ബീഫും ചിക്കനും ഒന്നുമില്ലെങ്കിലും കപ്പ ഒരു തവണ ഇതു പോലെ ചെയ്ത് നോക്കൂ സൂപ്പർ ടേസ്റ്റി കപ്പ. ഇതിനായി നമുക്ക് ആദ്യം തന്നെ കപ്പ വേവിച്ചു എടുക്കണം.

ഇനി നമുക്ക് ഒരു പാൻ ചൂടാക്കാൻ ആയി വയ്ക്കാം. അതിലേക്ക് എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കാം. ശേഷം വറ്റൽ മുളക് കറിവേപ്പില എന്നിവ ചേർക്കാം. കൂടെ ഇഞ്ചി വെളുത്തുള്ളി ചേർത്ത് കൊടുക്കാം. എല്ലാം കൂടി നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കാം. ഇനി സവാള ചേർത്ത് കൊടുക്കാം. ശേഷം പൊടികൾ ചേർക്കാം. മഞ്ഞ പൊടി, മുളക് പൊടി, മല്ലി പൊടി, ഗരം മസാല പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യാം. ഇതിന്റെ പച്ച മണം ഒന്ന് മാറട്ടെ. അതിനു ശേഷം നമുക്ക് പച്ച മുളക് കൂടി ചേർത്ത് കൊടുക്കാം. ഇനി ചേർക്കുന്നത് തക്കാളി ആണ്. ഇത് എല്ലാം വഴണ്ട് വരുമ്പോൾ വെള്ളം ഒഴിക്കാം. ശേഷമേ വേവിച്ചു വച്ച കപ്പ ചേർത്ത് കൊടുത്തു മിക്സ് ചെയ്താൽ മതി.

Thanath Ruchi

Similar Posts